Flash News

Nattu Media

സംയുക്ത ഡയറി പ്രകാശനം ചെയ്തു




മുക്കം
: ശതാബ്ദി ആഘോഷിക്കുന്ന നീലേശ്വരം ഗവ ഹയർസെക്കൻഡറി സ്കൂളിലെ  ഒന്നാം ക്ലാസ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ വിദ്യാർത്ഥികളും രക്ഷിതാക്കളും അധ്യാപകരും സംയുക്തമായി നിർമ്മിച്ച ഡയറിയുടെ പ്രകാശന കർമ്മം നഗരസഭ കൗൺസിലറും പി ടി എ പ്രസിഡന്റുമായ എം കെ യാസർ നിർവഹിച്ചു. എന്റെ ഓമന ദിവസങ്ങൾ എന്ന ശീർഷകത്തിൽ നിർമ്മിച്ച ഡയറിയിൽ വിദ്യാർത്ഥികളുടെ ദൈനംദിന ജീവിതത്തിലെ കാര്യങ്ങൾ കൃത്യമായി എഴുതിയിരുന്നു. ചടങ്ങ് നീലേശ്വരം  ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ഹസീല എം കെ ഉദ്ഘാടനം ചെയ്തു. എം പി ടി എ വൈസ് പ്രസിഡണ്ട് റെനി ജയപ്രകാശ് അധ്യക്ഷത വഹിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് ഉഷ കെ വി  സ്വാഗതം പറഞ്ഞ യോഗത്തിൽ ജാസ്മിൻ ടീച്ചർ വിഷയാവതരണം നടത്തി. വിദ്യ ടീച്ചർ നന്ദി പറഞ്ഞു.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)