Flash News

Nattu Media

സാമൂഹ്യ മാറ്റത്തിൽ സ്ത്രീപങ്ക് നിസ്തുലം : സി.പി ചെറിയ മുഹമ്മദ്


കൊടിയത്തൂർ
: വീട്ടിലും  സമൂഹത്തിലും ക്രിയാത്മക ഇടപെടലിലൂടെ സാമൂഹിക മാറ്റം കൊണ്ടുവരുന്നതിൽ സ്ത്രീത്വത്തിന്റെ പങ്ക് നിസ്തുലമാണെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന  സെക്രട്ടറി സി പി ചെറിയ മുഹമ്മദ് .കക്കാടംപൊയിൽ റിസോർട്ടിൽ നടന്ന  കൊടിയത്തൂർ പഞ്ചായത്ത് വനിതാലീഗ്  ന്റെ  നാരീദളം  ക്യാമ്പ്  ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു സിപി  ചെറിയ  മുഹമ്മദ് .ചടങ്ങിൽ വനിതാ ലീഗ് കൊടിയത്തൂർ  പഞ്ചായത്ത് പ്രസിഡൻറ് ആയിശ ചേലപ്പുറത്ത് അധ്യക്ഷത വഹിച്ചു.  


വനിതാ  ലീഗ് സംസ്ഥാന സെക്രട്ടറി  ഷറീന ഹസീബ്  സംഘടനാ ക്ലാസ്  എടുത്തു , കെ.മുഹമ്മദ് ഇസ്മായിൽ
സംസ്ഥാന പ്രസിഡണ്ട് (ലോക്കൽ ഗവ. മെമ്പേർസ് ലീഗ്) കുടുംബശ്രീ ശാസ്ത്രീകരണം എന്ന വിഷയത്തിൽ  പ്രഭാഷണം  നടത്തി , നിസാം  കാരശ്ശേരി ,വനിതാ  ലീഗ്  മണ്ഡലം  ജനറൽ  സെക്രട്ടറി  അമീന ബാനു ,ട്രഷർ  സുഹ്റ  വെള്ളങ്ങോട്ട് , പഞ്ചായത്ത്  മുസ്‌ലിം  ലീഗ് ഭാരവാഹികളായ  എൻ  കെ  അഷ്‌റഫ് , മജീദ്  മൂലത്ത് ,  വി  പി  ഉണ്ണിക്കമ്മു ,സി  പി  അസീസ് , എൻ  ജമാൽ , മുൻ  ഗ്രാമ  പഞ്ചായത്ത്  പ്രസിഡണ്ട്മാരായ  ഷംലൂലത്ത് , ചാലിൽ   സൈനബ ,കൊടിയത്തൂർ ഗ്രാമ  പഞ്ചായത്ത്  മെമ്പർമാരായ  എം  ടി  റിയാസ് , ഫാത്തിമ  തെനങ്ങാപറമ്പ് , എന്നിവർ  സംസാരിച്ചു , ചടങ്ങിൽ  വനിതാ  ലീഗ്  ജനറൽ  സെക്രട്ടറി  ജൂമൈലത്ത് സ്വഗതവും  ,ട്രഷർ  റജീന  പൈക്കാട്ടിൽ  നന്ദിയും  പറഞ്ഞു

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)