Flash News

Nattu Media

സ്ത്രീധനത്തിനെതിരെ 'സധൈര്യം മുന്നോട്ട്'; പ്രചാരണ പരിപാടിയായ രാത്രി നടത്തം സംഘടിപ്പിച്ച് വാഴക്കാട് മണ്ഡലം മഹിളാ കോൺഗ്രസ്


സ്ത്രീധനം ചോദിക്കരുത്,സ്ത്രീധനം നൽകില്ല, സ്ത്രീധനം ചോദിക്കുന്നവരെ ശിക്ഷിക്കുക,വില പേശാൻ വന്നാൽ വിരൽ ചൂണ്ടി പറയും 'നോ കോംപ്രമൈസ് ' എന്നീ മുദ്രാവാക്യങ്ങളുയർത്തി സ്ത്രീധനത്തിനെതിരെ  'സധൈര്യം ' എന്ന പേരിൽ  മഹിളാ കോൺഗ്രസ് വാഴക്കാട് മണ്ഡലം കമ്മിറ്റിയുcടെ ആഭിമുഖ്യത്തിൽ രാത്രി നടത്തം സംഘടിപ്പിച്ചു.എളമരം പാലത്തിൽ നിന്നാരംഭിച്ച ചടങ്ങ് മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അഡ്വക്കറ്റ് സുനോബിയയുടെ അധ്യക്ഷതയിൽ മാവൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി വാസന്തി വിജയൻ   ഉദ്ഘാടനം ചെയ്തു.സ്ത്രീധനം കൊടുക്കാനോ വാങ്ങാനോ പാടില്ല എന്ന സത്യം തിരിച്ചറിഞ്ഞു കൊണ്ട് സ്ത്രീധനത്തിന് എതിരെ സമൂഹം ഒറ്റക്കെട്ടായി നീങ്ങണമെന്നും, വിവാഹത്തിലെ ആഡംബരം നിയന്ത്രിക്കണമെന്നും അവർ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.

 മഹിളാ കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി ആമിന ആലുങ്ങൽ  സ്ത്രീധന വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

മഹിളാ കോൺഗ്രസ് ബ്ലോക്ക്‌ വൈസ് പ്രസിഡന്റ് ഷബ്‌ന ജൈസൽ സ്വാഗതവും മഹിളാ കോൺഗ്രസ് ബ്ലോക്ക്‌ ജനറൽ സെക്രട്ടറിയും വാർഡ് മെമ്പറുമായ ഷമീന സലീം നന്ദിയും പറഞ്ഞു.

 മഹിളാ കോൺഗ്രസിന്റെ ജില്ല,ബ്ലോക്ക്, മണ്ഡലം, വാർഡ് കമ്മിറ്റി ഭാരവാഹികൾ നേതൃത്വം നൽകി.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)