Flash News

Nattu Media

ഏകദിന ഇംഗ്ലീഷ് വർക്ക് ഷോപ്പ്


9-ാം ക്ലാസ്സിലെ തെരഞ്ഞടുത്ത കുട്ടികൾക്കായി   ഇംഗ്ലീഷ് പരിപോഷണ പരിപാടി 'Wheel With English' ജി വി എച്ച് എസ് എസ് കീഴുപറമ്പിൽ സംഘടിപ്പിച്ചു. ഹെഡ് മാസ്റ്റർ സുരേഷ് സാർ പരിപാടിയുടെ ഉദ്ഘാട നം നിർവ്വഹിച്ചു. ആത്മധൈര്യത്തോടെ ഇംഗ്ലീഷ് ഭാഷ ഉപയോഗിക്കാൻ ഇത്തരം പരിപാടികൾ കുട്ടികൾക്ക് ഏറെ ഉപകാരപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു. പി ടി എ പ്രസിഡണ്ട് ശ്രീമതി ജൂമൈ ല ,എസ് എം.സി ചെയർമാൻ ശ്രീ എം. ഇ ഫസൽ എന്നിവർ ആശംസകൾ നേർന്നു.
വ്യത്യസ്ത പ്രവർത്തനങ്ങളിലൂടെ ഭാഷാ പ്രയോഗ സാധ്യതകൾ  പരമാവധി ഉപയോഗ പ്പെടുത്തി നടത്തിയ പ്രോഗ്രാമിന്  ശ്രീ ജോളി ജോസഫ് സാർ, ജി എച്ച് എസ് എസ് അരീക്കോട് നേതൃത്വം നൽകി. രാവിലെ 9.30 ന് ആരംഭിച്ച വർക്ക് ഷോപ്പ് വിവിധ ഗെയിമുക ളിലൂടെ  വിവിധ ഭാഷാ പ്രയോഗങ്ങൾ കുട്ടികൾക്ക് പരിചയപ്പെടുത്തി വൈകുന്നേരം  4.00 മണിക്ക് അവസാ നിച്ചു. ആദ്യവ സാനം വരെ കുട്ടികളുടെ സജീവ പങ്കാളിത്തം ശ്രദ്ധേയ മായി.
ശ്രീ സാദിഖലി മാസ്റ്റർ സ്വാഗതവും സഹൽ കെ.പി നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)