Flash News

Nattu Media

വാഴക്കാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി കോൺഗ്രസ് ജന്മദിനം വിപുലമായി ആഘോഷിച്ചു


വാഴക്കാട്
: ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ - മതേതര പ്രസ്ഥാനമായ ഇന്ത്യൻ നാഷണൽ  കോൺഗ്രസിന്റെ 139-ാം ജന്മദിനം വാഴക്കാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വിപുലമായി ആഘോഷിച്ചു. എളമരത്ത് വെച്ച് നടന്ന ചടങ്ങിൽ തലമുതിർന്ന കോൺഗ്രസ് നേതാവ് മമ്പാട് മൊയ്തീൻ സാഹിബ് പതാക ഉയർത്തി.


 യു.ഡി.എഫ് നിയോജകമണ്ഡലം ചെയർമാൻ കെ .കെ ആലി ബാപ്പു അനുമോദന ആദരവ് ചടങ്ങ് ഉദ്ഘാടനം ചെയ്തു.

 പ്രമുഖ ഗാന്ധിയനായിരുന്ന മൺമറഞ്ഞ എം.രാഘവൻ മാസ്റ്ററുടെ പ്രിയ പത്നി സരോജിനി ഏടത്തി ജന്മദിന കേക്ക് മുറിച്ച് ആഘോഷം ഉദ്ഘാടനം ചെയ്തു.
 മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് ജൈസൽ എളമരം അധ്യക്ഷത വഹിച്ചു 


എളമരം- എറക്കോടൻ  നസീറിന്റെ വസതി അങ്കണത്തിൽ നടന്ന വിപുലമായ ചടങ്ങിൽ വെച്ച് വാഴക്കാട് മണ്ഡലം ജവഹർ ബാൽമഞ്ചിൻ്റെ നേതൃത്വത്തിൽ നടത്തിയ ചിത്രരചന മത്സരത്തിൽ വിജയിച്ച കുരുന്നുകൾക്കും ,സബ്ജില്ല കലോത്സവത്തിൽ പങ്കെടുത്ത് ഗ്രേഡ് നേടിയ  കുട്ടികൾക്കുള്ള മെമെറ്റോ ചടങ്ങിൽ വെച്ച് നൽകി അനുമോദിച്ചു. കെ.എസ്‌.യു കോളേജ് ഇലക്ഷനിൽ വിജയിച്ച സാരഥികൾ, മത്സരിച്ച വിദ്യാർത്ഥികൾ,നേതൃത്വo നൽകിയവർ, മണ്ഡലത്തിലും സമീപ വിദ്യാലയങ്ങളിലും , കോളേജുകളിലും മത്സരിക്കുവാനും, അതിനു നേതൃത്വം നൽകുവാനും മുന്നിട്ടിറങ്ങിയ വിദ്യാർത്ഥികൾ, മണ്ഡലത്തിലെ 24 ബൂത്ത് പ്രസിഡണ്ടുമാർ, പുതുതായി തെരഞ്ഞെടുത്ത യൂത്ത് കോൺഗ്രസ് നേതാക്കൾ, പോഷക സംഘടന നേതാക്കൾ എന്നിവരെ ചടങ്ങിൽ ഷാൾ അണിയിച്ചു അനുമോദിച്ചു.


കൊണ്ടോട്ടി ബ്ലോക്ക് കോൺഗ്രസ്സ് കമ്മറ്റി ജനറൽ സെക്രട്ടറി ഫൈസൽ ആലുങ്ങൽ,മണ്ഡലം കോൺഗ്രസ്സ് മുൻ പ്രസിഡണ്ടുമാരായb സി.കെ. മുഹമ്മദ് കുട്ടി മാസ്റ്റർ, പി.കെ. മുരളീധരൻ, DCC മെമ്പർ എം. മാധവൻ, പ്രവാസി കോൺഗ്രസ്സ് ബ്ലോക്ക് പ്രസിഡണ്ട് യു.കെ. അസൈൻ എന്നിവർ സംസാരിച്ചു.

മണ്ഡലം ജനറൽ സെക്രട്ടറി മുസ്തഫ വാഴക്കാട് സ്വാഗതവും, വാർഡ് പ്രസിഡണ്ട് കെ.ബാലകൃഷ്ണൻ നന്ദിയും പറഞ്ഞു.
 കോൺഗ്രസ്സ് ബ്ലോക്ക് - മണ്ഡലം ഭാരവാഹികൾ വാർഡ് - ബൂത്ത് പ്രസിഡണ്ടുമാർ, പോഷക സംഘടന ബ്ലോക്ക് - മണ്ഡലം ഭാരവാഹികൾ, മണ്ഡലം അധ്യക്ഷൻ മാർ ,ബ്ലോക്ക് - ഗ്രാമ പഞ്ചായത്ത് ജനപ്രതിനിധികൾ എന്നിവർ സംബന്ധിച്ചു

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)