ചെറുവാടി ഗവ ഹയർ സെക്കണ്ടറി സ്കൂളിലെ ഗാന്ധി ദർശൻ ക്ലബ്ബ് സംഘടിപ്പിച്ച പരിപാടിയിൽ കോഴിക്കോട് ജില്ലാ ഗാന്ധി പീസ് ഫൗണ്ടേഷൻ എക്സികുട്ടീവ് മെമ്പർ ഇയ്യാച്ചേരി കുഞ്ഞികൃഷ്ണൻ മാസ്റ്റർ ഗാന്ധിജിയുടെ ഫോട്ടോ അനാച്ഛാദനം ചെയ്തു . ഗാന്ധി ജയന്തി യോടനുബന്ധിച്ച് നടത്തിയ വിവിധ മത്സരങ്ങളിലെ വിജയികൾക്കുള്ള സമ്മാനങ്ങൾ ചടങ്ങിൽ വിതരണം ചെയ്തു. ഹെഡ് മിസ്ട്രസ് നിഷ ടീച്ചർ പരിപാടി ഉദ്ഘാടനം ചെയ്തു. PTA പ്രസിഡണ്ട് ഷെരീഫ് കൂട്ടക്കടവത്ത് അധ്യക്ഷത വഹിച്ച ചടങ്ങിൽ ക്ലബ്ബ് കൺവീനർ സബിത്ത് കുമാർ മാസ്റ്റർ സ്വാഗതം പറഞ്ഞു. SMC ചെയർമാൻ ആസാദ് മാസ്റ്റർ, അധ്യാപകരായ നൗഷാദ് MP, റസീന ബീവി, ലേഖ എന്നിവർ സംസാരിച്ചു. ആയിഷ ടീച്ചർ നന്ദി പറഞ്ഞു. തുടർന്ന് ഗാന്ധിയൻ ദർശനങ്ങളുടെ പ്രസക്തി എന്ന വിഷയത്തിൽ ഇയ്യാച്ചേരി കുഞ്ഞികൃഷ്ണൻ മാസ്റ്റർ കുട്ടികൾക്ക് ക്ലാസെടുത്തു.
Tags:
CHERUVADI
