വാഴക്കാട് ഗ്രാമപഞ്ചായത്ത് എടവണ്ണപ്പാറയില്‍ പ്രവര്‍ത്തിക്കുന്ന അക്ഷയകേന്ദ്രത്തിന്റെ മോശം പ്രവര്‍ത്തനതിനെതിരെ ഭരണസമിതിയില്‍ പ്രമേയം അവതരിപ്പിച്ചു. ആരോഗ്യ-വിദ്യഭ്യാസ സ്ഥിരം സമിതി ചെയര്‍മാന്‍ തറമ്മല്‍ അയ്യപ്പന്‍കുട്ടി അവതാരകനായും ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ ആയിഷമാരാത്ത് അനുവാദകയായും അവതരിപ്പിച്ച പ്രമേയം ഐക്യകണ്‌ഠേന പാസായി. വാഴക്കാട്, ഊര്‍ക്കടവ്, എടവണ്ണപ്പാറ എന്നിവിടങ്ങളിലാണ് വാഴക്കാട് ഗ്രാമപഞ്ചായത്തിലെ മൂന്ന് അക്ഷയ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. ഇതില്‍ ഏറ്റവും മോശം പ്രവര്‍ത്തനം എടവണ്ണപ്പാറ അക്ഷയകേന്ദ്രത്തിലാണ്. പൊതുജനങ്ങളില്‍ നിന്നും വര്‍ഷങ്ങളായി പരാതിയുടെ പ്രവാഹമാണ് എടവണ്ണപ്പാറ അക്ഷയകേന്ദ്രത്തിനെതിരില്‍ ഉള്ളത്. കഴിഞ്ഞ പ്രാവശ്യം പെന്‍ഷന്‍ മസ്റ്ററിംഗുമായി ബന്ധപ്പെട്ട് കിടപ്പിലായ രോഗികളെ മസ്റ്ററിംഗ് നടത്തുന്നത് വൈകുന്നതില്‍ പ്രതിഷേധിച്ച് സ്ഥിരം സമിതി അംഗങ്ങളായ തറമ്മല്‍ അയ്യപ്പന്‍കുട്ടി, ആയിശമാരാത്ത്, മെമ്പര്‍മാരായ സുഹറവെളുമ്പിലാകുഴി, സരോജിനി ഓട്ടുപ്പാറ എന്നിവര്‍ അക്ഷയകേന്ദ്രം തുറക്കാന്‍ അനുവദിക്കാതെ കുത്തിയിരുന്ന് പ്രതിഷേധം നടത്തി. പോലീസ് എത്തുകയും ജനപ്രതിനിധികളെയും അക്ഷയ കേന്ദ്രം ഉടമയെയും സ്റ്റേഷനില്‍ വിളിച്ചു വരുത്തി തല്‍ക്കാലം പ്രശ്‌നം പരിഹരിച്ചു ആ സമയത്തെ മസ്റ്ററിംഗ് പൂര്‍ത്തിയാക്കുകയായിരുന്നു. അക്ഷയ കേന്ദ്രത്തിനെതിരെ സമരം ചെയ്തതിന്റെ പേരില്‍ മസ്റ്ററിംഗ് നടത്തിയവരോട് കൃത്യമായി കാര്യങ്ങള്‍ അറിയിക്കാതെയും സമരം ചെയ്ത ജനപ്രതിനിധികളെ മോശമായി ചീത്രീകരിക്കുകയുമാണ് പിന്നീട് കേന്ദ്രം ഉടമ ചെയ്യുന്നത്. കേന്ദ്രം നടത്തിപ്പുക്കാരന്റെ ധിക്കാരപരമായ സമീപനത്തില്‍ ഭരണസമിതിയിലെ മുഴുവന്‍ മെമ്പര്‍മാരും കടുത്ത അമര്‍ഷത്തിലായിരുന്നു.
എടവണ്ണപ്പാറ അക്ഷയകേന്ദ്രം ഉടമക്കെതിരില്‍ ശക്തമായ നിയമ നടപടി എടുക്കുകയും വാഴക്കാട് ഗ്രാമപഞ്ചായത്തിലെ തിരക്കേറിയ എടവണ്ണപ്പാറ ജംഗ്ഷനിലെ ഈ അക്ഷയ കേന്ദ്രം നിലവിലെ നടത്തിപ്പുകാരനെ ഒഴിവാക്കി പുതിയ ആളെ ഏല്‍പ്പിച്ച് ജനങ്ങള്‍ക്ക് ഉപകാരപ്രദമായ രീതിയില്‍ പ്രവര്‍ത്തിപ്പിക്കണമെന്നും ആവശ്യം
Tags:
VAZHAKKAD
