എം എസ് എഫ് കൂളിമാട് യൂണിറ്റ് സോക്കർ ഫെസ്റ്റ് സംഘടിപ്പിച്ചു
കൂളിമാട് :-msf ഹാഷ് ടാഗ് പരിപാടിയോടനുബന്ധിച്ചു സംഘടിപ്പിച്ച ലഹരി വിരുദ്ധ ക്യാമ്പയിനോടനുബന്ധിച്ച് എം എസ് എഫ് കൂളിമാട് യൂണിറ്റ് സോക്കർ ഫെസ്റ്റ് സംഘടിപ്പിച്ചു. ആലുങ്ങൽ ടറഫിൽ വെച്ച് നടന്ന ഫെസ്റ്റ് റസിൻ കൂളിമാടിന്റെ അധ്യക്ഷതയിൽ ചാത്തമംഗലം പഞ്ചായത്ത് എം എസ് എഫ് ജനറൽസെക്രട്ടറി ഹിസാൻ പാഴൂർ ഉത്ഘാടനം ചെയ്തു.ഹർഷൽ കൂളിമാട് സ്വാഗതം പറഞ്ഞു. യാസീൻ പി എച്ച് ഇ ഡി, സിനാൻ നവാസ്, അൽഫായിസ്, ആദി അഹമ്മദ്,റാസി എന്നിവർ നേതൃത്വം നൽകി.
