ചീക്കോട് ഗ്രാമ പഞ്ചായത്ത് വികസന സെമിനാർ സംഘടിപ്പിച്ചു. 2024-25 സാമ്പത്തിക വർഷത്തിലേക്കുളള കരട് പദ്ധതി സെമിനാർ ചീക്കോട് ഗ്രാമ പഞ്ചായത്ത് കോൺഫ്രൻസ് ഹാളിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി .എളങ്കയിൽ മുംതാസിന്‍റെ അധ്യക്ഷതയിൽ അരീക്കോട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ശ്രീ കെ.സി.ഗഫൂർ ഹാജി ഉൽഘാടനം ചെയ്തു. ചടങ്ങിൽ വൈസ് പ്രസിഡന്‍റ് ശ്രീ.കെ.പി സഈദ് പദ്ധതി വിശദീകരിച്ചു. വികസനസ്റ്റാന്ഡിംങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി.സഫിയാസിദ്ധീഖ് വികസന നയവും പ്രഖ്യാപ്പിച്ചു. ആശംസകൾ അർപ്പിച്ചു കൊണ്ട് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്ഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി. നസീമ, ക്ഷേമകാര്യ സ്റ്റാന്ഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ പി.കെ വിജീഷ്, ശ്രീ. അബ്ദുൽ അലിമാഷ് (കില), ശ്രീ .സി.അബ്ദുറഹിമാൻ (കില), തടത്തിൽ മൈമൂന ,അസീസ് വാവൂർ, വടക്കയിൽ കുഞ്ഞാൻ , രാജശ്രീ സുരേന്ദൻ, രജീഷ് ,വി.കാർത്ത്യയനി, ടി.കെ സുലൈമാൻ,അബ്ദുൽ കരീം, മുബഷിർഓമാനൂർ,ഷാഹിനഫൈസൽ, ത്വയ്യിബ് ഓമാനൂർ, ഫാത്തിമ, കെവി അബ്ദുസലാം, റിയാസ് ഓമാനൂർ,രാധാകൃഷ്ണൻ എളങ്കാവ് ,സിദ്ദീഖ് പൊന്നാട്,വി.കെ അബ്ദുൽ അസീസ്,കെ നാരായണൻ , എന്നിവർ സംസാരിച്ചു . സെക്രട്ടറി ശ്രീ.പ്രദീപൻ പികെ സ്വാഗതവും പ്ലാൻ ക്ലർക്ക് അബ്ദുൽ റഷീദ് നന്ദിയും പറഞ്ഞു.