ഖുർആൻ പ്രശ്നോത്തരിയിൽ വിജയികളായവർക്കുള്ള സമ്മാനദാനവും പഠന ക്ലാസും നടത്തി.തൃക്കളയൂർ ദയ സെന്ററിൽ നടന്ന പരിപാടിയിൽ എം.സി.സുബ്ഹാൻ ബാബു മുഖ്യാതിഥിയായി പങ്കെടുത്തു.
വിജയികളായ സി.പി. ഫസീല, പി.കെ. ആമിന കരീം, കെ.സി. ആയിഷ എന്നിവർക്കുള്ള ഉപഹാരവും പതിനാലോളം പേർക്ക് പ്രോത്സാഹന സമ്മാനവും അദ്ദേഹം വിതരണം ചെയ്തു.
വി .ഷഹീദ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. വി.അബൂബക്കർ സ്വാഗതവും ഫാസിൽ ഇ നന്ദിയും പറഞ്ഞു.
വി.പി.ഖമറുദ്ധീൻ,
പി.കെ. ജമാൽ , കെ.അബ്ദുസ്സമദ്,
വി .ഹസീന, പി.കെ. ബുഷ് റ , സാജിത തുടങ്ങിയവർ നേതൃത്വം നൽകി.
Tags:
KIZHUPARAMB
