Flash News

Nattu Media

ഓർമ്മകളുടെ ഭ്രാന്താലയത്തിൽ ....!


മനസ്സുകൾ
മരവിക്കുമ്പോൾ
മറന്നുപോയ ഓർമ്മകളുടെ ചൂട്
നെഞ്ചകം പിളർത്തി കത്തിക്കാളുകയാണ് ....
ഞരമ്പുകൾക്ക് വീണ്ടും രക്തം നിറച്ചാർത്താകുന്നു ....
പച്ച നീരിന്റെ ഗന്ധമാണ് ചുറ്റിലും ....
അവളുടെ ആശുപത്രി കിടക്കയ്ക്കും അതേ മണം തന്നെ ....
പീരങ്കികളുടെ ഭയപ്പെടുത്തുന്ന ശബ്ദം
വീണ്ടും അവളോട് ചോദിച്ചു:
അവർ മറന്നു പോയതാണോ....?
യുദ്ധം സമ്മാനിച്ച പടുകൂറ്റൻ നഷ്ടങ്ങളെ ....
അല്ലെങ്കിൽ, ഭൂതകാല യുദ്ധത്തിന്റെ
അസഹനീയമായ നോവുകളെ വിസ്മരിച്ചു കളഞ്ഞതോ?
ഓർമ്മകളുമായുള്ള ദൂരയാത്രയിൽ ഏതോ
ഒരു സായാഹ്‌നത്തിൽ,
എല്ലാം ഏതോ കടലിടുക്കുകൾ വിഴുങ്ങിയിരുന്നിരിക്കാം ...
അല്ലാതെ, യുദ്ധത്തിന്റെ ഭീകരത
അറിയുന്ന ആർക്കെങ്കിലും വീണ്ടും
യുദ്ധം സൃഷ്ടിക്കാനാകുമോ ...?
അല്ലെങ്കിൽ, മനസ്സിന്റെ താളം ഭ്രാന്തമാവണം !
ഏകാന്തതയുടെ ഭീകരമായ ലോകത്തിലേക്ക്
തന്നെപ്പോലെ എറിയപ്പെട്ടവരുടെ ഭ്രാന്തത !
വിധി നൽകിയ നഷ്ടങ്ങളുടെ കൂനയിൽ
മരണം തേടും പോലെയുള്ള ഭ്രാന്തത !
എന്നിരുന്നാലും, യുദ്ധത്തിനറിയില്ലല്ലോ
നഷ്ടപ്പെട്ടത് തന്നെ മാത്രമല്ല
തന്റെ "മഴനൂൽക്കിനാക്കളും " കൂടിയാണെന്ന് !
ഓർമ്മയുടെ ഭ്രാന്താലയത്തിലിരുന്ന് എന്തൊക്കെയോ
ചിന്തിച്ചുക്കൂട്ടുകയായിരുന്നു അവൾ....
ചിന്തകളെ കീറിമുറിച്ചുകൊണ്ട് വീണ്ടും
വെടിയൊച്ചകളുടെ ശബ്ദം ഉയർന്നു പൊങ്ങി !
അവളുടെ മൗനം മുറിക്കുള്ളിൽ ഭ്രാന്തമായി സംസാരിച്ചു :
"അവർ ചിലതെല്ലാം മറന്നുപോയിരിക്കുന്നു " ....!!


( ജില്ലാ കലോൽസവത്തിൽ ബി ഗ്രേഡ് ലഭിച്ച കവിത)
നഹ്‌ലാ നസ്റീൻ പി.പി. VMHMHSS ആനയാംകുന്ന് .

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)