Flash News

Nattu Media

ഗ്രീൻ വാലി സ്കൂൾ വിദ്യാർത്ഥികൾ വീട് നിർമ്മിച്ചു നൽകി


മുക്കം
: വിദ്യാർഥികളിൽ സാമൂഹ്യബോധവും സേവന തൽപരതയും  വളർത്തിയെടുക്കുന്നതിനായി രൂപീകരിച്ച ഗ്രീൻകെയർ ചാരിറ്റി പദ്ധതിയുടെ ഭാഗമായി ഗ്രീൻ വാലി പബ്ലിക് സ്കൂൾ വിദ്യാർത്ഥികൾ
പാവപ്പെട്ടവർക്കായി നിർമ്മിച്ചു നൽകുന്ന മൂന്നാമത് വീടിന്റെ താക്കോൽദാനം നടന്നു.
ആദിവാസി 
വിദ്യാർഥികൾക്കായുള്ള പഠനസാമഗ്രികൾ, ഭക്ഷണസാധനങ്ങൾ, വസ്ത്രങ്ങൾ,
 ലൗശോർ സ്പെഷ്യൽ സ്കൂൾ, ബ്ലയിന്റ് ഹോമിലേക്ക് ഉള്ള സാമ്പത്തിക സഹായം 
സി എച്ച് സെന്ററിലേകുള്ള
വീൽചെയർ തുടങ്ങി
നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളാണ് 
സ്കൂൾ വിദ്യാർത്ഥികൾ  ഇതിനോടകം നടത്തി വരുന്നത്.

താക്കോൽ ദാന ചടങ്ങിൽ സ്കൂൾ ലീഡർ അമാൻ മൻസൂർ, ഗ്രീൻ കെയർ കൺവീനർ  മുനവ്വർ എപി 
സ്കൂൾ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ഫിറോസ്ഖാൻ 
പിടിഎ വൈസ് പ്രസിഡണ്ട് നസീബ ട്രഷറർ നൗഷാദ് സി അധ്യാപകൻ അബ്ദുൽസലാം വി.ടി  വിസ്ഡം കുനിയിൽ യൂത്ത് മെമ്പർ ഷാനിബ് 
 കീഴുപറമ്പ് വാർഡ് മെമ്പർമാരായ സഹല മുനീർ,പി കെ അസ്‌ലം 
തുടങ്ങിയവർ സംസാരിച്ചു
ഭവന നിർമ്മാണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ മുഹമ്മദ്, നൗഷാദ് കക്കാട് , സഫീർ കുനിയിൽ തുടങ്ങിയവർ സംബന്ധിച്ചു.ഗ്രീൻ കെയർ ജോ. കൺവീനർ മിഹ്‌ന അലി നന്ദിയും പറഞ്ഞു

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)