മലപ്പുറം ജില്ലാപഞ്ചായത്ത്, DTPC, NYK CH ക്ലബ് സംയുക്തമായി കിഴുപറമ്പ് എടശ്ശേരിക്കടവിൽ സംഘടിപ്പിക്കുന്ന 22-മത് ഉത്തരമേഖലാ ജലോത്സവത്തോടനുബന്ധിച്ച് കിഴുപറമ്പ് - എടശ്ശേരിക്കടവ് പാലം വഴിയിൽ ഗതാഗത കുരുക്ക് അനുഭവപ്പെടാൻ സാധ്യതയുണ്ട്. ആയതിനാൽ മാന്യ യാത്രക്കാർ താഴെ പറയുന്ന നിർദേശങ്ങൾ പാലിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
മുക്കം - എടവണ്ണപ്പാറ ഭാഗത്തേക്കുള്ള യാത്രക്കാർ കൂളിമാട്, എളമരം പാലങ്ങൾ വഴി പോകുക
കിഴപറമ്പ് - അരീക്കോട്, കിഴിശ്ശേരി ഭാഗത്തേക്കുള്ള യാത്രക്കാർ കുറ്റൂളി വഴിയോ അല്ലെങ്കിൽ ആലുക്കൽ പാലം വഴിയോ പോകുക
