ക്രിസ്മസ് ആഘോഷവുമായി ബന്ധപ്പെട്ട പരാമർശത്തിൽ സമസ്ത യുവജന വിഭാഗം നേതാവ് അബ്ദുൽഹമീദ് ഫൈസി അമ്പലക്കടവിനെ ജയിലിൽ അടക്കേണ്ടി വരുമെന്ന് പറഞ്ഞ മന്ത്രി വി അബ്ദുറഹ്മാനെതിരെ അതിരൂക്ഷ വിമർശവുമായി സമസ്ത സത്യസരണി ഗ്രൂപ്പ്.
മതം പറയുന്ന പണ്ഡിതന്മാരെ ജയിലിലടക്കണമെന്ന് മന്ത്രി വി അബ്ദുറഹ്മാന് അഭിപ്രായമുണ്ടങ്കിൽ ആ അധികാരം വെച്ചു അതിനൊന്ന് ശ്രമിച്ചു നോക്കട്ടെയെന്നാണ് വെല്ലുവിളി. കൈകാര്യം ചെയ്യുന്ന വകുപ്പോ വകുപ്പിന്റെ അധികാരങ്ങളോ അറിയാത്ത നല്ല ഒന്നാന്തരം പ്രാഞ്ചി എന്നതിനപ്പുറം രാഷ്ട്രീയമായോ സാമൂഹികമായോ എന്തെങ്കിലും കാഴ്ചപ്പാട് ഈ വിദ്വാന് ഇല്ലന്നെത് അയാളെ അറിയുന്നവർക്ക് അറിയാം. ഒരു തരത്തിലുള്ള മത വിദ്വേഷവും നടത്താത്ത പണ്ഡിതന്മാരെ വിശ്വാസികളോട് ഉണർത്തുന്ന മത ശാസനകൾ ഓർമപ്പെടുത്തിയതിന്റെ പേരിൽ കാല് നക്കി കിട്ടിയ മന്ത്രി സ്ഥാനം കൊണ്ട് അവരൊയൊക്കെ ജയിലടക്കാൻ കഴിയുമെങ്കിൽ അതൊന്ന് കാണട്ടെ. ഒരു അന്യമത വിദ്വേഷവും ഹമീദ് ഫൈസി നടത്തിയിട്ടില്ല. ഭരണഘടനാപരമായ സ്വാതന്ത്ര്യത്തെ തന്റെ മന്ത്രി പണി കൊണ്ട് നേരിടുമെന്നാണെങ്കിൽ അതിനെ ചെറുത്ത് തോൽപ്പിക്കാൻ തന്നെയാണ് തീരുമാനം. മഹാരാജാവ് ചമയുന്ന മന്ത്രിപ്പട്ടത്തിന്റെ തിണ്ണ ബലത്തിലാണീ തിട്ടൂരം പുറപ്പെടുവിച്ചതെങ്കിൽ തിരുത്തി പറയിക്കാൻ ഞങ്ങൾക്കറിയാമെന്നും സമസ്ത സത്യസരണി ഗ്രൂപ്പ് ഓർമിപ്പിച്ചു.
Tags:
KERALA
