Flash News

Nattu Media

അമ്പലക്കടവിനെപ്പോലുള്ളവരെ ജയിലിലടക്കണമെന്ന് മന്ത്രി വി. അബ്ദുറഹ്മാൻ


തിരുവനന്തപുരം: സമസ്ത നേതാവ് അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവിനെപ്പോലുള്ളവരെ ജയിലിലടക്കണമെന്ന് മന്ത്രി വി. അബ്ദുറഹ്മാൻ. ന്യൂനപക്ഷ ക്ഷേമവകുപ്പ് സംഘടിപ്പിച്ച ന്യൂനപക്ഷ ദിനാചരണം തിരുവന്തപുരത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ചില അമ്പലക്കാടന്മാർ സംസ്ഥാനത്തെ മതസൗഹാർദത്തിന് വിലങ്ങുതടിയായി നിൽക്കുകയാണ്. ക്രിസ്മസ് ആഘോഷങ്ങളിൽ മുസ്‍ലിംകൾ പങ്കെടുക്കരുതെന്ന് പറയാൻ അദ്ദേഹത്തിന് എന്തവകാശമാണുള്ളത്?. ഇങ്ങനെയുള്ള ആളുകളെ ജയിലലടക്കണമെന്ന അഭിപ്രായമാണ് ന്യൂനപക്ഷ വകുപ്പിന്‍റെ മന്ത്രി എന്ന നിലയിൽ തനിക്കുള്ളത്. സി.പി.എം അടക്കമുള്ള സംഘടനകളിൽ പ്രവർത്തിക്കുന്നവർ പെൺകുട്ടികളെ മതപരിവർത്തനം ചെയ്യിച്ച് മിശ്രവിവാഹം നടത്തിക്കൊണ്ടുപോകുന്നുവെന്ന് നേരത്തെ തെറ്റായ പ്രസ്താവന നടത്തിയിരുന്നു എന്നും മന്ത്രി സൂചിപ്പിച്ചു.



Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)