കൂളിമാട് : വിദ്യാഭ്യാസ വിചക്ഷണരെ ഉൾപ്പെടുത്തി കൂളിമാട്ടിൽ എഡുക്കേഷൻ ക്ലബ് രൂപീകരിക്കാൻ ക്രസ്റ്റ് കൂളിമാട് വിദ്യാഭ്യാസ സമിതി യോഗം തീരുമാനിച്ചു. വർക്കിംഗ് ചെയർമാൻ കെ.ടി. നാസർ ചടങ്ങിൽ അധ്യക്ഷനായി. അയ്യൂബ് കൂളിമാട്, ടി.വി. ഇഖ്ബാൽ, കെ.കെ. ശുകൂർ, കെ. മുജീബ് ,ഇ. നസീഫ് , വി.ടി.ആസിഫ് , ടി.വി.ഷാഫി മാസ്റ്റർ, മജീദ് കൂളിമാട് സംസാരിച്ചു.