ചെറുവാടി: പ്ലാസ്റ്റിക് ക്യാരിബാഗുകളുടെ ഉപയോഗം കുറച്ചു കൊണ്ടുവരുന്നതിൻ്റെ ഭാഗമായി കടകൾക്ക് സൗജന്യ പേപ്പർബാഗുകൾ നിർമ്മിച്ചു മാതൃകയാവുകയാണ് ചെറുവാടി ഗവ.ഹയർ സെക്കണ്ടറി സ്കൂളിലെ എൻ.എസ്.എസ്.യൂണിറ്റ്.ഒന്നാം ഘട്ടത്തിൽ ആയിരത്തി ഒരുനൂറ് ബാഗുകളാണ് തയ്യാറാക്കിയത്.
പരിപാടിയുടെ ഉദ്ഘാടനം കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ദിവ്യ ഷിബു വ്യാപാരിവ്യവസായി ഏകോപനസമിതി പഞ്ചായത്ത് സെക്രട്ടറി മുഹമ്മദ് യൂസഫ് ,വ്യാപാരി വ്യവസായിസമിതി ചെറുവാടി യുനിറ്റ് സെക്രട്ടറി നജ്മുദീൻ എന്നിവർക്ക് ബാഗുകൾ നൽകി നിർവ്വഹിച്ചു.
ഫാഷൻ ഡിസൈനർ വൈകാശി സജീവിൻ്റെ നേതൃത്വത്തിൽ സ്കൂളിൽ പരിശീലനം സംഘടിപ്പിച്ചിരുന്നു.
പി ടി എ പ്രസിഡന്റ് ഷെരീഫ് കൂട്ടക്കടവത്തിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൻ പ്രിൻസിപ്പൽ ഷക്കീബ് കീലത്ത് സ്വാഗതം പറഞ്ഞു. പ്രോഗ്രാം ഓഫീസർ സുജിത് ഉച്ചക്കാവിൽ, അദ്ധ്യാപകരായ ദേവേശൻ പേരൂർ,ജമാൽ കെ സി,സിബിച്ചൻ വർഗ്ഗീസ് , അമൽ രാജ് ,വളണ്ടിയർ ലീഡർമാരായ ഹിബ,ദിയാന,ബ്രിജൈ എന്നിവർ സംസാരിച്ചു.സാരoഗ് ചടങ്ങിന് നന്ദി പറഞ്ഞു.
Tags:
CHERUVADI
