Flash News

Nattu Media

ശില്പശാല സംഘടിപ്പിച്ചു


മുക്കം
മുസ്‌ലിം ഓർഫനേജ് അറുപത്തിഎട്ടാം വാർഷികത്തോടനുബന്ധിച്ച് എഡ്യൂക്കേഷൻ എക്സ്പോയുടെ ഭാഗമായി ഉപജില്ലയിലെ കലാസാഹിത്യ തല്പരരായ വിദ്യാർഥികൾക്കായി സംഘടിപ്പിച്ച ദ്വിദിന ശില്പശാല വയലിൽ മൊയ്തീൻ കോയ ഹാജി ക്യാമ്പസിൽ സമാപിച്ചു.

രണ്ടാം ദിനത്തിൽ 'പറയാൻ പഠിക്കാം' ബന്ന ചേന്ദമംഗല്ലൂരും, 'സർഗലയം' വിദ്യാരംഗം ജില്ലാ കോഓർഡിനേറ്റർ ബിജു കാവിലും സംവദിച്ചു.

വിദ്യാർത്ഥികൾ തയ്യാറാക്കികൊണ്ടുവന്ന രചനകൾ വേദിയിൽ അവതരിപ്പിച്ചു.

ഉച്ചക്ക് ശേഷം 'പാട്ടും പറച്ചിലും' ജുനൈസും ഹമീദ് മുക്കവും ചേർന്ന് നേതൃത്വം നൽകി.

കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അഡ്വ.സുഫിയാൻ ചെറുവാടി ശില്പശാല പ്രതിനിധികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. എക്സ്പോ ജോയിൻ കൺവീനർ എ.എം നിസാർ ഹസ്സൻ ആധ്യക്ഷത വഹിച്ചു. എക്സ്പോ കോഓഡിനേറ്റർ 
ഇസ്മായിൽ മടവൂർ, വിദ്യാരംഗം ജില്ലാ സമിതി അംഗം ജി.അബ്ദുറഷീദ്, ഉപജില്ലാ സാരഥികളായ ഡോ.പ്രമോദ് സമീർ, ജെസ്സി കൊളക്കാടൻ, മീന ജോസഫ്, ഫസീല കൂടരഞ്ഞി, അബൂബക്കർ നരിക്കുനി, ടി.റിയാസ് തുടങ്ങിയവർ സംസാരിച്ചു.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)