മുക്കം : മലയോര മേഖലയിലേ ക്രഷറുകളിൽ നിന്നു നിർമാണ പ്രവർത്തനങ്ങൾക്കാവശ്യമായ കോറി ക്രഷർ ഉൽപന്നങ്ങൾ കൊണ്ടു പോകുന്ന സാധാരണക്കാരായ ട്രിപ്പർ ഡ്രൈവർമാരോടും ഉടമസ്ഥരോടും ബന്ധപ്പെട്ട ഉദ്യോഗസ്ഥർ കാണിക്കുന്ന അതിക്രമം അവസാനിപ്പിക്കണമെന്ന് സോഷൃൽ ഡെമോക്രാറ്റിക് ട്രേഡ് യൂണിയൻ ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു.
ഡീസലിന്റെയും സ്പയർ സ്പാട്സ്കളുടേയും നിരന്തര വിലവർധനവിൽ പൊറുതു മുട്ടി നിൽക്കുന്ന ഗുഡ്സ് വാഹന മേഖലയിൽ തൊഴിലെടുക്കുന്നവരുടെ ജീവിതം വഴിമുട്ടിക്കുന്ന തരത്തിലുള്ള ഉദ്യോഗസ്ഥ നിലപാടുകൾ തുടർന്നു പോവാൻ ഇനിയും അനുവദിക്കാവുന്നതല്ല. വൻകിട ക്രഷർ കമ്പനികൾ മാസപ്പടി നൽകുന്നതല്ലാത്ത വാഹനങ്ങളോടും തൊഴിലാളികളോടുമുള്ള വിവേചനവും ചൂഷണവും തുടരുന്നപക്ഷം ശക്തമായ പ്രക്ഷോപങ്ങൾക്ക് എഡ് ഡി റ്റി യു നേതൃത്വം നൽകുമെന്ന് ജില്ല കമ്മിറ്റി മുന്നറിയിപ്പ് നൽകി.
ജില്ലാ പ്രസിഡണ്ട് ഹുസൈൻ മണക്കടവ് അധ്യഷത വഹിച്ചു. ശ്രീജിത്ത് കുമാർ, സിദ്ധിഖ് കരുംവം പൊയിൽ, ഗഫുർ വെള്ളയിൽ, അയ്യുബ് പുതിയങ്ങാടി സംസാരിച്ചു
