കൂളിമാട് :കൂളിമാട് അൽബിർ പ്രീ പ്രൈമറി സ്കൂളിൽ ഗ്രാൻഡ് പാരന്റ്സ് ഡേ ആചരിച്ചു. ചടങ്ങ് മഹല്ല് ജനറൽ സെക്രട്ടറി കെ ബീരാൻ കുട്ടി ഹാജി ഉത്ഘാടനം ചെയ്തു. ഫൗസിയ ടീച്ചർ സ്വാഗതം പറഞ്ഞ പരിപാടിയിൽ ടി സി മുഹമ്മദ് ഹാജി അധ്യക്ഷതവഹിച്ചു. ജുമാനത് വിഷയം അവതരിപ്പിച്ചു. സഫിയ ടീച്ചർ, മുഫീദ ടീച്ചർ,റാഹില എന്നിവർ ആശംസകൾ നേർന്നു. ഗ്രാന്റ് പാരന്റ്സ് അവരുടെ കുട്ടികൾ ക്കൊത്തുള്ള അനുഭവങ്ങൾ പങ്കുവെച്ചു. സ്നേഹോപഹാരങ്ങൾ കുട്ടികൾ അവർക്ക് കൈമാറി.
Tags:
KOOLIMAD
