Flash News

Nattu Media

Dr ബി ആർ അംബേദ്ക്കറുടെ അറുപത്തി ഏഴാം ചരമവാർഷിക ദിനം ഡോകട്ർ ബി ആർ അബേദ്ക്കർ ചാരിറ്റബിൾ സംസ്കാരിക വേദി തിരുവമ്പാടി മണ്ഡലം മുക്കത്ത് സംഘടിപ്പിച്ചു


മുക്കം
: അടിസ്ഥാന വർഗ്ഗത്തിൽ നിന്ന് , സമൂഹത്തിന്റെ അടിത്തട്ടിലെ ജനവിഭാഗത്തിന് വേണ്ടി പോരാടുകയും തൊട്ടു കൂടായ്മക്കും ജാതി വേർതിരിവുകൾക്കുമെതിരെ ശബ്ദമുയർത്തുകയും ചെയ്ത Dr. ബി ആർ അംബേദ്കർ ലോക രാജ്യങ്ങളിൽ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായിട്ടുള്ള ഭാരതത്തിന്റെ ഭരണഘടന ശില്പി എന്ന നിലയിലും ഒരു സാമൂഹിക പരിഷ്കർത്താവ് എന്ന നിലയിലും ആർജ്ജിച്ച മഹത്വം എടുത്തു പറഞ്ഞു കൊണ്ടായിരുന്നു ദാസൻ കൊടിയത്തൂർ നടത്തിയ മുഖ്യ പ്രഭാഷണം . 

ഡോക്ടർ ബി ആർ അംബേദ്ക്കറുടെ ചരമദിനം സംസ്ഥാന, കേന്ദ്ര സർക്കാരുകൾ പൊതു അവധിയായി പ്രഖ്യാപിക്കണമെന്ന് പ്രമേയത്തിലൂടെ ആവശ്യപ്പെടുകയുണ്ടായി.

 കെ പി ശേഖരൻ ചടങ്ങിൽ അദ്ധ്യക്ഷത  വഹിച്ചു. ശിവനാന്ദൻ , മുഹമ്മദലികാവുപുറം എന്നിവർ ആശംസകളറിയിച്ചു.  ഷാജഹാൻ ചോണാട് സ്വാഗതവും  ഉഷ തിരുവമ്പാടി നന്ദിയും രേഖപ്പെടുത്തി.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)