കിഴുപറമ്പ് GVHSS ലെ ഏഴാം ക്ലാസിലെ മുഴുവൻ കുട്ടികൾക്കുമായാണ് "ഓർമ്മച്ചെപ്പ്" ദ്വിദിന സഹവാസ ക്യാമ്പ് സംഘടിപ്പിച്ചത്.
മലപ്പുറം ജില്ലാ പഞ്ചായത്ത് അംഗം റൈഹാനത്ത് കുറുമാടൻ ഉദ്ഘാടനം ചെയ്ത ക്യാമ്പിൽ ദേശീയ അധ്യാപക അവാർഡ് ജേതാവ് പ്രശാന്ത് കൊടിയത്തിന്റെ പാവ നാടകം ,MAARS മലപ്പുറത്തിലെ സുരേഷ് വിളയിലിന്റെ വാനനിരീക്ഷണം, മഞ്ചേരി ലൈഫ് കോച്ചിലെ അമീൻ കാരക്കുന്ന് , അജ്മൽ കാരക്കുന്ന് എന്നിവർ നേതൃത്വം നൽകിയ ഫലപ്രദമായ രക്ഷാകർതൃത്വം,
അരിക്കോട് BPC പി.ടി.രാജേഷിന്റെ ഹ്രസ്വ സംസാരം,
ചാലിയാർ തോണിയാത്ര, വാരിസ് പെരിമ്പലത്തിന്റെ ശാസ്ത്ര പരീക്ഷണങ്ങൾ, കേരള സംഗീത നാടക അക്കാദമി അവാർഡ് ജേതാവ് സുബ്രമണ്യൻ ചെമ്രക്കാട്ടൂർ നയിച്ച നാടൻ പാട്ട് ശിൽപശാല, സി.കെ പ്രവീണിന്റെ കീഴിൽ വാം അപ്, സി.കെ. റസിയയുടെ കളിയും കാര്യവും എന്നീ സെഷനുകൾ ആയിരുന്നു ഉണ്ടായിരുന്നത്.
രണ്ട് അവധി ദിവസങ്ങൾ സാർഥകമാക്കിയ ക്യാമ്പ് കുട്ടികൾക്ക് പുതിയ ഉൾക്കാഴ്ചയും തിരിച്ചറിയലുകളും ലഭിക്കാൻ സഹായകമായി.
അധ്യാപകരായ വി ..ഷഹീദ്, പി. നൗഷാദ്, കെ.സൈഫുദ്ധീൻ, ടി. രാമചന്ദ്രൻ, കെ സൗബിന, എ.ജംഷിയ, പി .നഷീദ, പി.ഷമീന, കെ.ടി.ഖാലിസ, പി. സജീന തുടങ്ങിയവർ നേതൃത്വം നൽകി.
Tags:
KIZHUPARAMB
