Flash News

Nattu Media

AKBO കോഴിക്കോട് ജില്ല വാർഷിക കൺവൻഷൻ നടത്തി


ഓൾ കേരള ബ്യൂട്ടീഷ്യൻസ് ഓർഗനൈസേഷൻ(AKBO) കോഴിക്കോട് ജില്ല കമ്മിറ്റി വാർഷിക കൺവൻഷൻ 2024
ജനുവരി 15 ന്  EMS ഓഡിറ്റോറിയത്തിൽ വച്ച് നടന്നു
കൺവൻഷൻ ചാത്തമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അബ്ദുൽ ഗഫൂർ ഓളിക്കൽ ഉദ്ഘാടനം ചെയ്തു.
സംഘടന കാര്യങ്ങൾ വിശദീകരിച്ചുകൊണ്ട് AKBO സംസ്ഥാന പ്രസിഡൻറ്  കെവി ബാലകൃഷ്ണൻ സംസാരിച്ചു.
മുതിർന്ന ബാർബർ തൊഴിലാളികളെ ആദരിക്കൽ ഉദ്ഘാടനം നിർവഹിച്ചത് AKBO സംസ്ഥാന ട്രഷറർ ടി എൻ ബാലകൃഷ്ണനാണ്.
ജില്ല സെക്രട്ടറി ജയഫർ കൊടിയത്തൂർ സ്വാഗതം പറഞ്ഞു.
ജില്ലാ പ്രസിഡൻറ് അഭിലാഷ് കൂരാച്ചുണ്ട് അധ്യക്ഷത വഹിച്ചു.
ജീവ കാരുണ്യ പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടന കർമ്മം ജില്ലാ സെക്രട്ടറി നിർവഹിച്ചു.

സംസ്ഥാന കമ്മിറ്റി അംഗം മജീദ് നടുവണ്ണൂർ, ജില്ലാ കമ്മിറ്റി അംഗം ബഷീർ പേരാമ്പ്ര , കുന്ദമംഗലം ബ്ലോക്ക് സെക്രട്ടറി അനസ് , കോഴിക്കോട് കോർപ്പറേഷൻ പ്രതിനിധി അനീഷ് കുമാർ ,പേരാമ്പ്ര ബ്ലോക്ക് സെക്രട്ടറി സുനോദ് ,കൊടുവള്ളി ബ്ലോക്ക് സെക്രട്ടറി ഉമ്മർ അമ്പലക്കണ്ടി ,മോഹനൻ ബാലുശ്ശേരി, വനിത ബ്യൂട്ടീഷ്യൻ ട്രെയിനർ അഞ്ചു മാഡം,സന്തോഷ് കല്ലായി ,അന്യസംസ്ഥാന തൊഴിലാളി സൽമാൻ എന്നിവർ കൺവെൻഷനിൽ ആശംസ അർപ്പിച്ച് സംസാരിച്ചു.
ടി എൻ ബാലകൃഷ്ണൻ ,ശിവദാസൻ , ബഷീർ , കെ വി ബാലകൃഷ്ണൻ  മുതിർന്ന അംഗങ്ങളെ പൊന്നാട അണിയിച്ചു.
ജില്ലാ ട്രഷറർ ഹസൻ കോയ കൺവെൻഷന് നന്ദി പറയുകയും ചെയ്തു.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)