Flash News

Nattu Media

പാലിയേറ്റീവ് ദിന റാലി സംഘടിപ്പിച്ചു


മുക്കം : VKHMO COLLEGE എൻഎസ്എസ് വളണ്ടിയേഴ്സും സി ഒ കെ യും മുക്കം ഗ്രേസ് പാലിയേറ്റീവ് കെയറും സംയുക്തമായി കൊണ്ട് പാലിയേറ്റീവ് ദിന സന്ദേശ റാലി സംഘടിപ്പിച്ചു.


 ഗ്രേസ് പാലിയേറ്റീവ് സെന്ററിൽ നിന്ന് മുക്കം ബസ് സ്റ്റാൻഡ് വരെ പാലിയേറ്റീവ് അംഗങ്ങളും നാട്ടുകാരും എൻഎസ്എസ് വളണ്ടിയേഴ്സും സി ഒ കെ പ്രതിനിധികളും റാലിയിൽ അണിചേർന്നു .

 'രോഗികളുടെ കൂടെ ഞങ്ങളും' എന്ന പാലിയേറ്റീവ് ദിന സന്ദേശത്തോടെയാണ് റാലി മുന്നോട്ടു പോയത്.  അവസാനത്തിൽ ഹൈഡ്രജൻ ബലൂണുകൾ  ഒരേസമയം വാനിലേക്ക് ഉയർത്തിക്കൊണ്ടാണ് റാലി അവസാനിപ്പിച്ചത്.  വലിയ തരത്തിലുള്ള രോഗങ്ങൾ ബാധിച്ചുകൊണ്ട് ഇനി തങ്ങൾക്ക് ഒരു ചികിത്സ ഇല്ല എന്ന് പറഞ്ഞുകൊണ്ട് പിൻതളളപ്പെട്ട രോഗികളെ സഹായിക്കുക എന്നത് വലിയൊരു  കർമ്മമാണന്ന് പാലിയേറ്റീവ് കെയർ ദിന സന്ദേശത്തിൽ പറഞ്ഞു.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)