ഓമാനൂര്‍: ഗേറ്റ് ദേഹത്ത് വീണ് നാലു വയസ്സുകാരന് ദാരുണാന്ത്യം. ഓമാനൂര്‍ കീഴ്മുറി എടക്കുത്ത് താമസിക്കുന്ന മുള്ളമടക്കല്‍ ഷിഹാബുദ്ധീന്റെ മകന്‍ മുഹമ്മദ് ഐബക്ക് (4) ആണ് മരണപ്പെട്ടത്. ഇന്നലെ വൈകുന്നേരം കൂട്ടുകാരോടൊപ്പം കളിക്കുന്നതിനിടയില്‍ നീക്കുന്ന ഗേറ്റ് കുട്ടിയുടെ ദേഹത്ത് വീണാണ് മരണം സംഭവിച്ചത്
മാതാവ്: റസീന
സഹോദരങ്ങള്‍: റിഷാന്‍, ദില്‍ഷാല്‍, ഐദിന്‍
മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍
