കോഴിക്കോട് ജില്ലാ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ചാത്തമംഗലം ഗ്രാമ പഞ്ചായത്തിലെ അഞ്ചാം വാർഡിലെ പേട്ടുംതടായിൽ നിർമിച്ച കോൺഗ്രീറ്റ് റോഡുകളുടെ ഉൽഘാടനം ജില്ലാ പഞ്ചായത്ത് മെമ്പർ നാസർ എസറ്റേറ്റ് മുക്ക് നിർവഹിച്ചു. ചാത്തമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഓളിക്കൽ ഗഫൂർ അധ്യക്ഷത വഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് മെമ്പർ മുംതാസ് ഹമീദ് മുഖ്യാഥിതിയായി ,ഗ്രാമ പഞ്ചായത്ത് മെമ്പർ പി.ടി അബ്ദുറഹിമാൻ കുട്ടി,ഗോപാലൻ പുളിയുള്ളക്കണ്ടി,എൻ.പി ഹമീദ് മാസ്റ്റർ, രജിത് പി,പി.കെ ഗഫൂർ, അനില ശ്രീധരൻ, സി.ബി ശ്രീധരൻ ,നുസ്റത്ത് പരപ്പൻകുഴി, ജാസ്മിൻ പപ്പൻകുഴി, വി.ടി അച്ചുതൻ, ഐ ഗോപാലൻ ,ഭാസ്ക്കരൻഎന്നിവർ സംസാരിച്ചു വാർഡ് മെമ്പർ പി.കെ ഹഖീം മാസ്റ്റർ സ്വാഗതവും രേഖാ മാധവൻ നന്ദിയും പറഞ്ഞു

