പന്നിക്കോട് : 2024 ജൂണിൽ ആരംഭിക്കുന്ന പന്നിക്കോട് എഡ്യു കെയർ പബ്ലിക് സ്കൂളിൽ എൽ. കെ. ജി. ക്ലാസ്സിലേക്കുള്ള അഡ്മിഷൻ ഉദ്ഘാടനം പാണക്കാട് സയ്യിദ് ഹാഷിറലി ശിഹാബ് തങ്ങൾ നിർവ്വഹിച്ചു. സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡിന് കീഴിലുള്ള അസ്മി സിലബസ്സ് അനുസരിച്ചാണ് സ്കൂൾ പ്രവർത്തിക്കുക. സമസ്ത മാനേജർ കെ. മോയിൻകുട്ടി മാസ്റ്റർ അധ്യക്ഷാനായി. സി. കെ. ബീരാൻകുട്ടി, വൈത്തല അബൂബക്കർ, അമ്പലക്കണ്ടി മുഹമ്മദ് ശരീഫ്, സാദിഖ് കുറിയേടത്ത്, അസീസ് ചാത്തപറമ്പ്, സി. കെ. അബ്ദുൽ റസാഖ്, ടി. കെ. അബൂബക്കർ, സഹദ് ഫൈസി, എൻ. പി. മെഹബൂബ് മാസ്റ്റർ, ടി. കെ. അബ്ബാസ്, സലാം ഒങ്ങുങ്ങൽ, യൂ. പി. മൊയ്‌തീൻ, ഡോ. എ. പി. ആരിഫ് അലി സംസാരിച്ചു. മജ്ലിസുന്നൂരിന് അബ്ദുൽ റഊഫ് ബാഖവി നേതൃ ത്വം നൽകി. യൂ. പി. ഷൌക്കത്തലി സ്വാഗതവും
എ. പി. സി. മുഹമ്മദ് നന്ദിയും പറഞു.
