Flash News

Nattu Media

പ്രതിഭകളെ ആദരിച്ചു


കുനിയിൽ
പ്രഭാത് യൂത്ത് ആർട്സ് & സ്പോർട്സ് ക്ലബ്ബ് സംസ്ഥാന , ജില്ല സ്കൂൾ മേള വിജയികളെയും പഞ്ചായത്ത്‌ കേരളോത്സവ താരങ്ങളെയും ആദരിച്ചു.
അമ്പതോളം പ്രതിഭകൾ ആദരവ് ഏറ്റുവാങ്ങി.
കുനിയിൽ ന്യൂബസാറിൽ സംഘടിപ്പിച്ച ചടങ്ങ് ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സഫിയ ഹുസൈൻ ഉദ്ഘാടനം ചെയ്‌തു.
ലൈബ്രറി സെക്രട്ടറി അഷ്‌റഫ് മുനീർ അധ്യക്ഷത വഹിച്ചു.ഗ്രാമ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ പി.പി.എ റഹ്മാൻ, വാർഡ് മെമ്പർ റഫീഖ് ബാബു, ക്ലബ്‌ പ്രസിഡന്റ്‌ റിഷാദ് കെ.ടി, അബ്ദുള്ള മാസ്റ്റർ കെ.പി, പി.ടി ഹുസൈൻ എന്നിവർ ആശംസകളർപ്പിച്ചു. ക്ലബ്ബ് സെക്രട്ടറി നിസാർ കെ.പി സ്വാഗതവും ഷഫീക് കെ ചടങ്ങിന് നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)