Flash News

Nattu Media

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പന്നിക്കോട് യൂണിറ്റ് നാല് മാസത്തോളമായി നടത്തിവന്ന വ്യാപാരോത്സവം സമാപിച്ചു


പന്നിക്കോട്: കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ആഭിമുഖ്യത്തിൽ നാല് മാസത്തോളമായി സംഘടിപ്പിച്ചു വന്ന വ്യാപാരോത്സവത്തിന് തിരശ്ശീല വീണു.     ഉപഭാേക്താക്കൾക്ക് നിരവധി സമ്മാനങ്ങൾ ഉറപ്പ് നൽകി കൊണ്ട് പന്നിക്കോട് യൂണിറ്റിൽ 2023 സെപ്തംബർ ഒന്നിന്  തുടക്കം കുറിച്ച ആഘോഷങ്ങൾക്കാണ് ഇന്നലെ വൈകുന്നേരം പന്നിക്കോട് അങ്ങാടിയിൽ പ്രൌഢ സദസ്സൊരുക്കി പ്രമുഖ വ്യക്തികളുടെ സാന്നിദ്ധ്യത്തിൽ നടന്ന മെഗാ നറുക്കെടുപ്പോടെ സമാപനം കുറിച്ചത്

 സമാപന പരിപാടി കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ദിവ്യ ഷിബു ഉദ്ഘാടനം ചെയ്തു. ശേഷം നടന്ന മെഗാ നറുക്കെടുപ്പിന് കെ വി വി ഇ എസ് ജില്ലാ പ്രസിഡണ്ട് റഫീഖ് മാളിക നേതൃത്വം നൽകി. യൂണിറ്റ് പ്രസിഡണ്ട് സഹീദ് പി സി അദ്ധ്യക്ഷനായിരുന്ന ചടങ്ങിൽ മണ്ഡലം പ്രസിഡണ്ട് പ്രേമൻ, പഞ്ചായത്ത് പ്രസിഡണ്ട് ശരീഫ് അമ്പലക്കണ്ടി ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ബാബു പൊലു കുന്നത്ത്, രതീഷ് കളുക്കുടിക്കുന്ന്, വിവിധ രാഷട്രീയ പ്രതിനിധികളായ മജീദ് പുതുക്കുടി, ഹരിദാസൻ, ബാബു മൂലയിൽ തുടങ്ങിയവർ ആശംസകൾ നേർന്നു സംസാരിച്ചു. അശോകൻ ഇ സ്വാഗതവും അബ്ദു റഷീദ് നന്ദിയും പറഞ്ഞു  

നറുക്കെടുപ്പിൽ ഒന്നാം സമ്മാനത്തിനർഹനായ അബ്ദുൽ ഹമീദിന് ഫ്രിഡ്ജും, രണ്ടാം സമ്മാനം ബിനു എ ജിക്ക് ടി വി യും , മൂന്നാം സമ്മാനം നൂർ മുഹമ്മദിന്ന് വാഷിംഗ് മെഷീനും സമ്മാനമായി നൽകി .

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)