കൂളിമാട്.സമസ്ത നൂറാം വാർഷിക പ്രഖ്യാപന സമ്മേളനത്തോടനുബന്ധിച്ചു കൂളിമാട് തഅലീമുൽ ഔലാദ് മദ്രസയിൽ ഗ്രാൻഡ് അസംബ്ലി സംഘടിപ്പിച്ചു.
മഹല്ല് പ്രസിഡന്റ് കെ.എ കാദർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ഉസ്താദ് ശരീഫ് ഹുസൈൻ ഹുദവി മാവൂർ "സമസ്ത പിന്നിട്ട വഴികൾ "എന്ന വിഷയം അവതരിപ്പിച്ചു. സ്വദർ മുഅല്ലിം ടി വി.അബൂബക്കർ മാസ്റ്റർ അധ്യക്ഷത വഹിച്ചു.
ചടങ്ങിൽ സംസ്ഥാന മുസാബഖയിൽ മികച്ച പ്രകടനം കാഴ്ചവെച്ച ടി വി, മുഹമ്മദ് റാഷിൽ , കെ എം.മുഹമ്മദ് ഹർഷൽ എന്നിവരെ അനുമോദിച്ചു.
ടി സി മുഹമ്മദ് ഹാജി, ബീരാൻ കുട്ടി ഹാജി, അബൂബക്കർ മാസ്റ്റർ, ഇ,കുഞ്ഞോയി, കെ എ. റഫീഖ്,അഷ്റഫ് അഷ്റഫി, അബൂബക്കർ മുസ്ലിയാർ, റിഷാദ് ദാരിമി, ഇർഷാദ് ഫൈസി, ശരീഫ് വാഫി
സംസാരിച്ചു.
Tags:
KOOLIMAD

