Flash News

Nattu Media

മിച്ചഭൂമി കയ്യേറ്റം : ലാൻഡ് ബോർഡ് തീരുമാനം  ജനകീയ സമരങ്ങളുടെ വിജയം. വെൽഫെയർ പാർട്ടി


മിച്ചഭൂമി കയ്യേറ്റ കേസിൽ തിരുവമ്പാടി മുൻ എം.എൽ.എ ജോർജ് എം തോമസിനെതിരെ കയ്യേറിയ 5.75 ഏക്കർ ഭൂമി കണ്ടുകെട്ടാനുള്ള ലാൻഡ് ബോർഡിന്റെ തീരുമാനം ജനകീയ സമരങ്ങളുടെ വിജയമാണന്ന് വെൽഫെയർ പാർട്ടി തിരുവമ്പാടി മണ്ഡലം എക്സിക്യുട്ടീവ് കമ്മറ്റി  പറഞ്ഞു. 
ജോര്‍ജ് എം തോമസിനെതിരേ ഹൈകോടതി ഉത്തരവുണ്ടായിട്ടും വിധി നടപ്പാക്കാത്തതിനെ തുടർന്ന് ലാന്‍ഡ് ബോര്‍ഡ് കമീഷണര്‍ക്ക് നൽകിയ പരാതിയെ തുടര്‍ന്നാണ് ഇപ്പോൾ ഉത്തരവ് വന്നിരിക്കുന്നത്.
സർക്കാർ ഭൂമി കയ്യേറിയതിനെതിരെ വെൽഫെയർ പാർട്ടി നേരത്തെ അദ്ദേഹത്തിന്റെ വസതിയിലേക്ക് ബഹുമാർച്ച് നടത്തിയിരുന്നു. 

മണ്ഡലം പ്രസിഡണ്ട് ഷംസുദ്ദീൻ ചെറുവാടി അധ്യക്ഷത വഹിച്ചു 
മണ്ഡലം സെക്രട്ടറി ഇ കെ കെ ബാവ, ലിയാഖത്തലി മുറമ്പാത്തി, എം. പി ജാഫർ, ഇ എൻ നദീറ എന്നിവർ സംസാരിച്ചു

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)