Flash News

Nattu Media

റഷീദ് മുന്‍ഷി: ചിരി മാഞ്ഞു;വിടപറഞ്ഞത് നിശ്ശബ്ദ സേവകന്‍


കൊടിയത്തൂര്‍
: കഴിഞ്ഞ ദിവസം നിര്യാതനായ ഗോതമ്പറോഡ് സ്വദേശി റഷീദ് മുന്‍ശിയുടെ വിയോഗത്തോടെ നഷ്ടമായത് കര്‍മ്മനിരതനായ നിശ്ശബ്ദ സേവകനെ. പ്രായഭേദമന്യേ എല്ലാവരോടും  അടുത്ത സൗഹൃദം കാത്തുസൂക്ഷിച്ച അദ്ദേഹം കഴിഞ്ഞ എട്ടു വര്‍ഷമായി ശാന്തപുരം അല്‍ജാമിഅ കോളേജില്‍ സേവനമനുഷ്ഠിച്ചുവരികയായിരുന്നു. 
പന്നിക്കോട്, ഗോതമ്പറോഡ് എന്നിവിടങ്ങളില്‍ മദ്‌റസാ അധ്യാകനായും മൂന്ന് പതിറ്റാണ്ടോളും പ്രവാജീവിതവും നയിച്ചാണ് ശാന്തപുരത്തെത്തുന്നത്. അതോടെ സഹവാസം കൊണ്ട് ശാന്തപുരത്തുകാരനായി മാറി. നാട്ടുകാരുമായും കോളേജിലെ വിദ്യാര്‍ഥികളുമായും നേതാക്കളുമായും അടുത്തബന്ധം കാത്തു സൂക്ഷിച്ച വലിയ സൗഹൃദവലയത്തിന്റെ ഉടമായായി. പ്രായത്തെ തോല്‍പിച്ച ചടുലമായ പ്രവര്‍ത്തനം കൊണ്ടും സമര്‍പ്പണം കൊണ്ടും അദ്ദേഹം അല്‍ ജാമിഅ കുടുംബത്തിന്റെ എല്ലാമായി മാറി. ആസ്ഥാന കര്‍ഷകന്‍, അതിഥി പരിചരണം, സന്ദേശവാഹകന്‍ തുടങ്ങി പല തലങ്ങളിലും അദ്ദേഹം നിറഞ്ഞുനിന്നു. ജോലിത്തിരക്കുകള്‍ക്കിടയിലും സ്വന്തമായി  പച്ചക്കറിയും നെല്ലും കൃഷിചെയ്ത് സുഹൃത്തുക്കള്‍ക്കും നാട്ടുകാര്‍ക്കും എത്തിച്ചുനല്‍കി. 
നാട്ടിലെ നിര്‍ധന കുടുംബങ്ങളുടെ കണ്ണീരൊപ്പാന്‍ മുപ്പതോളം കുടുംബങ്ങള്‍ക്ക് തയ്യല്‍ മെഷീനുകളെത്തിച്ചുനല്‍കിയതിന് പിന്നില്‍ മുന്‍ഷിയുടെ കരങ്ങളായിരുന്നു പ്രവര്‍ത്തിച്ചത്. കുടിവെള്ളമില്ലാതെ പ്രയാസപ്പെട്ട നിരവധി കുടുംബങ്ങള്‍ക്ക് കുഴല്‍ക്കിണറും, കിണറും നിര്‍മ്മിച്ചു നല്‍കിയതിനു പിന്നിലും ഈ നിശ്ശബ്ദ സേവകന്റെ കരങ്ങളുണ്ട്. ആഘോഷ അവസരങ്ങളില്‍ പാവപ്പെട്ട കുടുംബങ്ങളില്‍ ഭക്ഷണക്കിറ്റുകളെത്തിക്കാനും സന്നദ്ധ സംഘടകള്‍ക്ക് പാലമായി മുന്നില്‍ നിന്നതും മുന്‍ഷിയായിരുന്നു. 
നാട്ടിലെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവ സാന്നിദ്ധ്യമായിരുന്ന ഭാര്യ സഫിയ റശീദ് ജമാഅത്തെ ഇസ്‌ലാമി വനിത വിഭാഗം കൊടിയത്തൂര്‍ ഏരിയ പ്രസിഡന്റായിരുന്നു. 
സാജിദ, ഷാഹിന ടീച്ചര്‍ 
കാരശേരി ഗ്രാമ പഞ്ചായത്ത് അംഗം, വാദിറഹ്‌മ ഇംഗ്ലീഷ് സ്‌കൂള്‍ അധ്യാപിക), ജൗഹര്‍, ഷാക്കിര്‍ ഷക്കീല, ഷമീന, മുഹമ്മദ് ഷഫീര്‍ പി (ദുബായ്) തുടങ്ങിയവര്‍ മക്കളാണ്.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)