Flash News

Nattu Media

കൂൺ കൃഷി വിളവെടുപ്പ് നടത്തി


മുക്കം : നീലേശ്വരം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ എൻ ജി സി യുടെ ആഭിമുഖ്യത്തിൽ കൃഷിചെയ്ത കൂൺ കൃഷിയുടെ വിളവെടുപ്പ് മുക്കം നഗരസഭ ആരോഗ്യ സ്റ്റാൻഡ് കമ്മിറ്റി ചെയർപേഴ്സൺ  പ്രജിത പ്രദീപ് നിർവഹിച്ചു. കൂൺ കൃഷി ബോധവൽക്കരണ ത്തോടനുബന്ധിച്ച് മലബാർ ബോട്ടാണിക്കൽ ഗാർഡൻ റിസേർച്ച് സ്കോളർ പൂജ പുഷ്‌കർ വിദ്യാർത്ഥികൾക്ക് പരിശീലനം നൽകി.
എൻ ജി സി അംഗങ്ങൾക്ക് വീട്ടിൽ കൂൺ കൃഷി നടത്തുന്നതിനായി വിത്തും സാധനങ്ങളും നൽകി. ഹെഡ്മിസ്ട്രസ് കെ വി ഉഷ അധ്യക്ഷത വഹിച്ചു. എൻ ജി സി കോർഡിനേറ്റർ മാളു പി കെ സ്വാഗതം പറഞ്ഞു.പി ടി എ പ്രസിഡണ്ട്‌ എംകെ യാസർ, എം പി ടി എ പ്രസിഡണ്ട്‌ ബുഷ്‌റ സി കെ, സുഹറ കെ കെ, സീനിയർ അസിസ്റ്റന്റ് പവിത്രമണി,എസ് ആർ ജി കൺവീനർ ഷൈജ ടീച്ചർ,ഷാജി ജോൺ, ഷീജ എം എൽ തുടങ്ങിയവർ സംസാരിച്ചു.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)