കൂളിമാട് :മുജാഹിദ് സംസ്ഥാന സമ്മേളന ഭാഗമായി കെ എൻ എം കൂളിമാട് കമ്മിറ്റി പ്രവാസി സംഗമം നടത്തി. യൂണിറ്റ് പ്രസിഡണ്ട് ടി.എ. മജീദിൻ്റെ അധ്യക്ഷതയിൽ വാർഡ് മെമ്പർ കെ എ .റഫീഖ് ഉത്ഘാടനം ചെയ്തു. കൂളിമാട് മഹല്ല് കമ്മിറ്റി പ്രസിഡന്റ് കെ.എ. ഖാദർ മാസ്റ്റർ മുഖ്യാതിഥിയായി. ഫോക്കസ് ഇന്ത്യ പി ആർ മാനേജർ മജീദ് പുളിക്കൽ മുഖ്യ പ്രഭാഷണം നടത്തി. മഹല്ല് കമ്മിറ്റി ജ :സെക്രട്ടറി കെ വീരാൻകുട്ടി ഹാജി സംസാരിച്ചു. ദീർഘ കാലം പ്രവാസ ജീവിതം നയിച്ച സി.മുഹമ്മദ്, സിദ്ധീഖ് സാഹിബ് എന്നിവരെ ആദരിച്ചു. കെ ടി നാസർ, വി അബ്ദുൽ മജീദ്, എ. കെ.ബഷീർ , അഹമ്മദ് കുട്ടി മാസ്റ്റർ പാഴുർ, കെ.അബ്ദുള്ള, കെ. സുലൈമാൻ, അലി ഇ എറക്കോട്, മുഹമ്മദ് ഉസ്മാൻ കോഴിക്കോട്, വി അബ്ദുസ്സലാം, എൻ എം സലീം എന്നിവർ അനുഭവങ്ങൾ പങ്കുവെച്ചു.
Tags:
KOOLIMAD
