Flash News

Nattu Media

കെ.എസ്.എസ്.പി.യൂ കാവനൂർ യൂണിറ്റ് വാർഷിക സമ്മേളനം




കെ എസ്.എസ്.പി.യൂ കാവനൂർ യൂണിറ്റ് വാർഷിക സമ്മേളനം
 വെണ്ണക്കോട് എ. യൂ പി . സ്ക്കൂളിൽ നടന്നു.യൂ.പി. ഭാസി മാസ്റ്ററുടെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനം കാവനൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ. പി.വി. ഉസ്മാൻ ഉദ്ഘാടനം ചെയ്തു.

 ചടങ്ങിൽ കെ.എസ് എസ്.പി. യൂ നടത്തിയ ബ്ലോക്ക്, ജില്ലാ തല കായിക മത്സരത്തിലെ വിജയി ശ്രി. വി. പി. നീലകണ്ഠന് പ്രസിഡൻ്റ് ഉപഹാരം നൽകി സെക്രട്ടറി ടി.പ്രദീപ് കുമാർ  റിപ്പോർട്ടും ജോ:സെക്രട്ടറി എ.എം നാരായണൻ കുട്ടി വരവ് ചെലവ് കണക്കും അവതരിപ്പിച്ചു കെ.എസ്.എസ്.പി.യൂ അരീക്കോട് ബ്ലോക്ക് സെക്രട്ടറി അബ്ദുൽ റഷീദ് അരഞ്ഞിക്കൽ സംഘടനാ റിപ്പോർട്ടും . ജില്ലാ കൗൺസിൽ അംഗം ടി.മുഹമ്മദാലി . ബ്ലോക്ക് വൈസ് പ്രസിഡൻ്റ് PC ഇബ്രാഹിം കുട്ടി, ജില്ലാ കമ്മറ്റി അംഗം പി. നാരായണി, സി.പി ബാലകഷ്ണപിഷാരടി, എ എം നാരായണൻ കുട്ടി എന്നിവർ ആശംസകൾ അർപ്പിച്ചു. ഗോപാലകൃഷ്ണൻ വരണാധികാരിയായി പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു പെൻഷൻകാർക്ക് ലഭിക്കേണ്ട പെൻഷൻ പരിഷ്ക്കരണ, ക്ഷാമാശ്വാസ കുടിശ്ശിക ഉടൻ ലഭ്യമാക്കണമെന്ന് കാവനൂർ യൂണിറ്റ് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.യൂണിറ്റ് സെക്രട്ടറി ടി.പ്രദീപ് കുമാർ സ്വാഗതവും ജോ. സെക്രട്ടറി കെ.എൻ ചന്ദ്രശേഖരൻ നന്ദിയും പറഞ്ഞു

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)