മുക്കം : മൃഗാശുപത്രിയുടെ മുന്നിൽ ഓവുചാലിനുള്ളിൽ കുടുങ്ങിക്കിടന്ന നായയെ രക്ഷിച്ചു. എന്റെ മുക്കം സന്നദ്ധസേനാംഗങ്ങളാണ് രക്ഷിച്ചത്.
കാരശ്ശേരി ഗ്രാമപ്പഞ്ചായത്ത് മൃഗാശുപത്രിയുടെ ചുറ്റുമതിലിന്റെ മുന്നിലൂടെയുള്ള പ്രവേശന കവാടത്തിന്റെ തൂണിന് ചുവട്ടിലുള്ള ഓവിനകത്താണ് നായയുടെ പിൻഭാഗം പകുതി കുടുങ്ങിയത്. കോൺക്രീറ്റ് സ്ലാബിനടിയിൽ കുടുങ്ങിയ നിലയിൽ മുറിവേറ്റ് കരഞ്ഞുകൊണ്ട് കിടക്കുകയായിരുന്നു. ആശുപത്രിയിലേക്ക് എത്തുന്നവർക്ക് കാണാവുന്ന നിലയിലായിരുന്നു നായ കിടന്നിരുന്നത്.
രണ്ടുമൂന്നു ദിവസമായി നായ കുടുങ്ങിക്കിടക്കുന്നു എന്ന വിവരം നാട്ടുകാരായ ചിലരാണ് സന്നദ്ധസേനയെ വിളിച്ചറിയിച്ചത്. സേന ചീഫ് കോ-ഓർഡി നേറ്റർ ബാബു എള്ളങ്ങൾ, സേനാംഗം ഷിബു ചെറുവാടി എന്നിവരാണ് രക്ഷയെക്കത്തിയത്. മുറിവിൽ മരുന്നുകൾ തേച്ച് പ്രഥമ ശുശ്രൂഷവും ഭക്ഷണവും നൽകി വിട്ടു.
Tags:
MUKKAM
