കൊടിയത്തൂർ പഞ്ചായത്തിലെ കോട്ടമ്മൽ സാംസ്കാരിക നിലയത്തിലെ ലൈബ്രേറിയൻ നിയമവുമായി ബന്ധപ്പെട്ട `കോഴ´ വിവാദത്തിൽ സമരം പ്രഖ്യാപിച്ച് എൽഡിഎഫും ഡിവൈഎഫ്ഐയും .നിയമനവുമായി ബന്ധപ്പെട്ട് പഞ്ചായത്തിലെ ഒരു കോൺഗ്രസ് മെമ്പറും കൂടരഞ്ഞിയിലെ ഒരു കോൺഗ്രസ് നേതാവും തമ്മിലുള്ള ഫോൺ സംഭാഷണം പുറത്തായതോടെയാണ് വിവാദം ഉയർന്നത്.പഞ്ചായത്ത് ഭരണസമിതി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് 16ന് പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച് ധർണ്ണയും നടത്തും. ഭരണസമിതി യോഗം ഇടത് അംഗങ്ങൾ ബഹിഷ്കരിച്ചു പ്രതിഷേധിച്ചു. കോട്ടമ്മൽ സാംസ്കാരിക നിലയത്തിലെ പാർട്ട് ടൈം ലൈബ്രേറിയൻ നിയമനത്തിന് 50,000 രൂപ കോഴ വാങ്ങണമെന്നുള്ള പഞ്ചായത്ത് അംഗത്തിന്റെ ഫോൺ സംഭാഷണമാണ് പുറത്തായത്.
ഇടതുമുന്നണി യോഗത്തിൽ ജോണി ഇടശ്ശേരി അധ്യക്ഷൻ വഹിച്ചു. കരീം കൊടിയത്തൂർ,സി.ടി.സി അബ്ദുള്ള,വി.കെ അബൂബക്കർ,ടി.വി മാത്യു,റസാഖ് കൊടിയത്തൂർ, ബിനോയ് ടി ലൂക്കോസ്, ഗുലാം ഹുസൈൻ കൊളക്കാടൻ, എൻ രവീന്ദ്രൻ എന്നിവർ സംസാരിച്ചു.
Tags:
KODIYATHUR

