Flash News

Nattu Media

ആലിക്ക തെനെങ്ങാപറമ്പ് കാട വിതരണത്തിൽ ഒന്നര പതിറ്റാണ്ട് പിന്നിട്ടു


കൂളിമാട് :
പ്രായം 60കഴിഞ്ഞിട്ടും ചുറു ചുറുക്കോടെ ചിക്കൻ ഷോപ്പുകളിലേക്ക് പെട്ടി നിറയെ നല്ല കാടകളുമായി ആലിക്ക എത്തും. ആലിക്ക കിടപ്പിലായ ദിവസങ്ങളിൽ കാട ഒരു കിട്ടാ കനിയായിരുന്നു.
തുച്ഛമായ ലാഭം മാത്രം കിട്ടുന്ന ഈ മേഖലയിൽ ഒരു വ്യക്തി പതിനഞ്ചു വർഷം പിന്നിട്ടു എന്നുള്ളത് എന്നെ ഏറെ അത്ഭുതപ്പെടുത്തി. കാരണം അദ്ദേഹം ഈ തൊഴിൽ തുടങ്ങുന്ന സമയത്ത് ഉണ്ടായിരുന്ന പല കാട ഫാമുകളും, ചിക്കൻ ഷോപ്പുകളും ഇന്നില്ല.
എന്നാൽ എന്നും പ്രഭാതത്തിൽ തന്റെയും കുടുംബത്തിന്റെയും അന്നം തേടി മറ്റുള്ളവരുടെ തീൻ മേശയിലെ വിഭവങ്ങൾ ഒരുക്കാൻ ഈ മനുഷ്യനെ എടുക്കുന്ന ത്യാഗം, തൊഴിലില്ലായമ രൂക്ഷമായ ആധുനിക കാലത്ത് പുതു തലമുറക്ക് നൽകുന്ന സന്ദേശം ചെറുതല്ല.
മുരിങ്ങപുറായി, കാരശേരി, ചെറുവാടി, എടവണ്ണപ്പാറ, കിഴുപറമ്പ് തുടങ്ങിയ വ്യത്യസ്ത പ്രദേശങ്ങളിൽ നിന്നാണ് ആലിക്ക കാട ശേഖരിക്കുന്നത്. കൊടിയത്തൂർ, കാരശേരി, ചാത്തമംഗലം, മാവൂർ പ്രദേശങ്ങളിലെ ചിക്കൻ ഷോപ്പുകൾക്കാണ് ആലിക്ക കാട വിതരണം ചെയ്യുന്നത്.

വിവര ശേഖരണം :-  സഫറുള്ള കൂളിമാട്

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)