കൂളിമാട് : വയനാട് - താമരശ്ശേരി -മലപ്പുറം റൂട്ടിൽ കൂളിമാട് പാലം വഴി ബസ് അനുവദിക്കാനാവശ്യമായ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് കൂളിമാട് വാർഡ് മെമ്പർ കെ.എ. റഫീഖ് ഗതാഗത വകുപ്പ് മന്ത്രി കെ.ബി. ഗണേഷ് കുമാറിന് നിവേദനം നല്കി. എൻ
ഐ ടി , എം വി ആർ ഹോസ്പിറ്റൽ, കാലിക്കറ്റ് എയർപോർട്ട്, താമരശ്ശേരി യാത്രികർക്ക് ഇത് എളുപ്പ വഴിയാണെന്ന് നിവേദനത്തിൽ ചൂണ്ടിക്കാട്ടി. ഉദ്ഘാടനം കഴിഞ്ഞു ഒൻപത് മാസം കഴിഞ്ഞിട്ടും ബസ് പെർമിറ്റ് അനുവദിക്കാത്തത് നാട്ടുകാരുടെ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. കോഴിക്കോട് കൂളിമാട് അരീക്കോട് റൂട്ടിൽ കെഎസ്ആർടിസി ഇലക്ട്രിക് ബസ് അനുവദിക്കണമെന്നും നിവേദനത്തിൽ വാർഡ് മെംബർ ആവശ്യപ്പെട്ടു. ആവശ്യങ്ങൾ
അനുഭാവപൂർവം പരിഗണിക്കുമെന്ന് മന്ത്രി ഉറപ്പ് നല്കി.
