Flash News

Nattu Media

ഫാമിലി ക്വിസ് മെഗാ ഫൈനൽ അഭിനവ്, നുഹ,വൈഗ എന്നിവർ വിജയികൾ


കിഴുപറമ്പ് GVHSS ൽ നടത്തിയ ഫാമിലി ക്വിസിൻ്റെ മെഗാ ഫൈനലിൽ
അഭിനവ് CK, ദിവ്യ പ്രവീൺ ടീം ഒന്നാം സ്ഥാനവും നുഹ K, സനിയ MK ടീം രണ്ടാം സ്ഥാനവും വൈഗ p,ശ്രീലത PP ടീം മൂന്നാം സ്ഥാനവും നേടി.



4 റൗണ്ടുകളിലായി നടത്തിയ   സ്ക്രീനിംഗ് പരീക്ഷകൾക്ക് ശേഷം ഫൈനലിലെത്തിയ 6 ടീമുകളെ ഉൾപ്പെടുത്തിയാണ് മെഗാ ഫൈനൽ നടത്തിയത്.
വിഷ്വൽ, ഓഡിയോ, മാച്ചിംഗ് റൗണ്ടുകൾ ഉൾപ്പെടെ 9 റൗണ്ടുകളടങ്ങിയ മെഗാ ഫൈനൽ മത്സരം കിഴുപറമ്പ് പഞ്ചായത്ത് പ്രസിഡണ്ട് വി.പി. സഫിയ ഉദ്ഘാടനം ചെയ്തു.
PTA പ്രസിഡണ്ട് ഇ.സി. ജുമൈലത്ത് അധ്യക്ഷത വഹിച്ചു.SMC ചെയർമാൻ ME ഫസൽ,PTA അംഗങ്ങളായ MM മുഹമ്മദ് , കെ.ടി. അൻവർ , പ്രജിഷ ,SPG ചെയർമാൻ വി.നിസാമുദ്ധീൻ, പ്രിൻസിപ്പാൾ KS പ്രിയംവദ തുടങ്ങിയവർ പ്രസംഗിച്ചു.
വി .ഷഹീദ് മാസ്റ്റർ ക്വിസ് മാസ്റ്ററായിരുന്നു.
ഹെഡ്മാസ്റ്റർ കെ. സുരേഷ് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി പി.കെ.പ്രകാശൻ നന്ദിയും പറഞ്ഞു. ഫൈനലിസ്റ്റുകൾക്ക് ഹെഡ്മാസ്റ്റർകെ.സുരേഷ്,PTA പ്രസിഡണ്ട് ഇ.സി. ജുമൈലത്ത്, വൈസ് പ്രസിഡണ്ട് MK അഫ്സൽ ബാബു,SMC ചെയർമാൻ ME ഫസൽ, സുമയ്യ സാദിഖ്, ടി. സുരേഷ് ബാബു തുടങ്ങിയവർ മൊമെൻ്റോ വിതരണം ചെയ്തു.
അധ്യാപകരായ പി.ജെ. പോൾസൺ, പി.സുരേന്ദ്രൻ, പി. നൗഷാദ്, കെ.സൈഫുദ്ധീൻ, കെ. സൗബിന, കെ.ടി. ഖാലിസ തുടങ്ങിയവർ നേതൃത്വം നൽകി.
വിജയികൾക്ക് ഫെബ്രുവരി 9 ന് രാത്രി നടക്കുന്ന രക്ഷാകർതൃ സംഗമത്തിൽ പി.കെ. ബഷീർ MLA കാഷ് അവാർഡ് നൽകും.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)