എടവണ്ണപ്പാറ അൽ ജമാൽ ടവറിൽ നടന്ന മെഹന്തി ഫെസ്റ്റ് മലബാറിൻ്റെ സ്വകാര്യ അഹങ്കാരമായിരുന്ന സുപ്രസിദ്ധ ഹാസ്യനടൻ മാമുക്കോയയുടെ മകൻ നിസാർ മാമുക്കോയ ഉൽഘാടനം ചെയ്തു
തൻ്റെ പിതാവ് മാമുക്കോയയുടെ ജീവിതത്തിലെ അവസാന ഉദ്ഘാ ടനം തൊട്ടടുത്ത കിഴിശ്ശേരിയിലായിരുന്നെന്നും എൻ്റെ ജീവിതത്തിലെ ആദ്യ ഉദ്ഘാ ടനമാണ് എടവണ്ണപ്പാറയിലെ മഹന്തിഫെസ്റ്റെന്നും നിസാർ മാമുക്കോയ പറഞ്ഞു
വിവിധ പഞ്ചായത്തുകളിൽ നിന്നായി മുപ്പത്തഞ്ച് ടീമുകൾ പങ്കെടുത്ത മെഹന്തി ഫെസ്റ്റിന് ആശംസകൾ നേർന്ന് കൊണ്ട് വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡണ്ട് ഗൾഫ്ലാബ്സലാം, പൊതുപ്രവർത്തകരായ കരീം എളമരം, അൽ ജമാൽ നാസർ ബിൽഡിംഗ് ഓണേഴ്സ് അസോസിയേഷൻ സെക്രട്ടറി വി.പി.കരീം സുൽഫി പണിക്കര പുറായ മുതലായവർ സംസാരിച്ചു
Tags:
VAZHAKKAD
