മുക്കം : ശതാബ്ദി ആഘോഷിക്കുന്ന നീലേശ്വരം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ എൽ പി വിഭാഗത്തിന് ഫ്ലൈ സ്പോട് ടൂർസ് ട്രാവൽസ് സ്പോൺസർ ചെയ്ത ജേഴ്സിയുടെ പ്രകാശനം സ്കൂൾ പൂർവ്വ വിദ്യാർത്ഥിയും ട്രാവൽസ് ഡയറക്ടറുമായ ഷാനുറഹ്മാൻ പി ടി നിർവഹിച്ചു.പി ടി എ പ്രസിഡണ്ട് എംകെ യാസർ അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രെസ് ഉഷ കെ വി, കായികഅധ്യാപകൻ ഷാജി ജോൺ,ജാസ്മിൻ ടീച്ചർ, മുഹമ്മദ് സാലിഹ്,മുഹമ്മദ് അലി മാസ്റ്റർ, ധനൂപ്, വിദ്യ ടീച്ചർ തുടങ്ങിയവർ സംബന്ധിച്ചു.
Tags:
MUKKAM
