കൊടിയത്തൂർ സലഫി പ്രൈമറി സ്കൂൾ കുട്ടികൾ കണക്കാണ് കണക്ക് എന്ന പേരിട്ട് തയ്യാറാക്കിയ ഗണിതം കൈയെഴുത്ത് മാസികയുടെ പ്രകാശന കർമവും ഗണിത ക്ലബ്ബിന്റെ ഉദ്ഘാടനവും പി.ടി.എം എഛ് .എസ് ഹെഡ് മാസ്റ്റർ ജി.സുധീർ നിർവ്വഹിച്ചു. കുട്ടികളിലെ ഗണിതശാസ്ത്ര അഭിരുചി വളർത്തിയെടുക്കുന്നതിനും പ്രായോഗിക ജിതിത്തിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള ശേശിയുണ്ടാകുന്നതിനുo ഇത്തരം പഠന പ്രവർത്തനങ്ങൾ കൊണ്ട് സാധിക്കുമെന്ന് തന്റെ പ്രസംഗത്തിൽ സുധീർ മാസ്റ്റർ പറഞ്ഞു. ചടങ്ങിൽ പി.സി.അബ്ദുറഹിമാൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. എം.പി. ടി. എ ചെയർ പേഴ്സൺ. സിത്താര പ്രസംഗിച്ചു.സ്കൂൾ എച്ച്.എം കെ.വി.അബ്ദുസ്സലാം സ്വാഗതവും ഗണിത അധ്യാപിക വി. സജ്ന നന്ദിയും പറഞ്ഞു.
Tags:
KODIYATHUR
