കൊടിയത്തൂർ. കൊടിയത്തൂർ ഗ്രാമപഞ്ചായത്തും കൊടിയത്തൂർ പെയിൻ & പാലിയേറ്റീവ് അസോസിയേഷനും സംയുക്തമായി സംഘടിപ്പിച്ച സ്നേഹ സ്പർശം 2023 എന്ന് പേരിട്ട പാലിയേറ്റീവ് രോഗി കുടുംബ സംഗമത്തിൽ പങ്കെടുത്ത ഏതാനും രോഗികൾക്ക് കൊടിയത്തൂർ യൂണിറ്റ് വ്യാപാരി വ്യവസായി ഏകോപന സമിതി സ്നേഹ സമ്മാനം നൽകി. ചടങ്ങിൽ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡണ്ട് കെ വി അബ്ദുറഹ്മാൻ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫസൽ കൊടിയത്തൂർ, മെമ്പർ ടികെ അബ്ദുറഹ്മാൻ, പാലിയേറ്റീവ് ചെയർമാൻ എം അബ്ദുറഹിമാൻ, വ്യാപാരി വ്യവസായി ഏകോപന സമിതി കൊടിയത്തൂർ പഞ്ചായത്ത് പ്രസിഡണ്ട് ശരീഫ് അമ്പലക്കണ്ടി, സിപി മുഹമ്മദ്, ഉബൈദ് യൂണിവേഴ്സൽ, ഫൈസൽ പി പി, മുഹമ്മദ് കക്കാട്, ടിടി അബ്ദുറഹിമാൻ എന്നിവർ പങ്കെടുത്തു.
Tags:
KODIYATHUR
