ചെറുവാടി; സുരക്ഷ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റി കൊടിയത്തൂർ മേഖല ഓഫീസ് ഉദ്ഘാടനവും ഉപകരണങ്ങൾ ഏറ്റുവാങ്ങലും സുരക്ഷാ ജില്ലാ ചെയർമാൻ കെ പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ എംഎൽഎ ഉദ്ഘാടനം ചെയ്തു. കൊടിയത്തൂർ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ സുരക്ഷ മേഖല ചെയർമാൻ ഷബീർ ചെറുവാടി അധ്യക്ഷനായി.
മികച്ച പാലിയേറ്റീവ് വളണ്ടിയർക്കുള്ള പ്രഥമ സുരക്ഷാ പുരസ്കാരം സാബിറ തറമ്മലിന് കെപി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ എംഎൽഎ വിതരണം ചെയ്തു. പാലിയേറ്റീവ് രംഗത്തെ നിറസാന്നിധ്യമായിരുന്ന പി കുട്ടിയാലി മാസ്റ്റർ അനുസ്മരണ പ്രഭാഷണം കേരള ബാങ്ക് ഡയറക്ടർ ഇ രമേശ് ബാബു നിർവഹിച്ചു. പാലിയേറ്റീവ് മെറ്റീരിയലുകൾ കൊടിയത്തൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് സന്തോഷ് സെബാസ്റ്റ്യൻ, എം കെ ഉണ്ണിക്കോയ, ഡിവൈഎഫ്ഐ മേഖല കമ്മിറ്റി എന്നിവരിൽ നിന്നും എംഎൽഎ സ്വീകരിച്ചു. ചെറുവാടി CHC മെഡിക്കൽ ഓഫീസർ ഡോ: എൻ മനുലാൽ സത്യ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
ചടങ്ങിൽ സോണൽ രക്ഷാധികാരി വി കെ വിനോദ്, സോണൽ കൺവീനർ ഗിരീഷ് കാരക്കുറ്റി, അസീസ് കുന്നത്ത്, ഗുലാം ഹുസൈൻ കൊളക്കാടൻ, കെ വി അബ്ദുല്ല, കെ സി നൗഷാദ്, അബ്ദുസ്സലാം കണ്ണഞ്ചേരി, സെറീന ഗോതമ്പ് റോഡ് എന്നിവർ സംസാരിച്ചു. സ്വാഗതസംഘം ജനറൽ കൺവീനർ എൻ കെ രവീന്ദ്രകുമാർ സ്വാഗതവും സുരക്ഷ മേഖല കൺവീനർ എൽ കെ അഖിൽ കുമാർ നന്ദിയും പറഞ്ഞു
Tags:
KODIYATHUR
