പൊതുമരാമത്ത് വകുപ്പ് പാലങ്ങൾ വിഭാഗം മഞ്ചേരിയുടെ അധീനതയിൽ വരുന്ന അരീക്കോട് പാലത്തിൻ്റെ സംരക്ഷണ ഭിത്തിക്ക് 2019 പ്രളയാനന്തരം ബലക്ഷയം നേരിട്ടതിനെ തുടർന്ന് നടപ്പിലാക്കുന്ന അറ്റകുറ്റപ്പണികളും സംരക്ഷണ ഭിത്തിയുടെ നിർമ്മാണവും പുരോഗമിക്കുന്ന സാഹചര്യത്തിൽ അരീക്കോട് പാലത്തിലൂടെയുള്ള ഭാരം കയറ്റിയ വാഹനങ്ങളുടെ ഗതാഗതം ഇന്ന് (10/02/024) മുതൽ ഇനിയൊരറിയിപ്പുണ്ടാകും വരെ പൂർണ്ണമായും നിരോധിച്ചിരിക്കുന്നു. മാത്രമല്ല അരീക്കോട് പാലം വഴി ഇരു ദിശയിലേയ്ക്കും പോകേണ്ട വാഹനങ്ങൾ അരീക്കോട് (മമത ജംഗ്ഷൻ) - ആലുക്കൽ - പെരുങ്കടവ് പാലം കുനിയിൽ കുറ്റൂളി റോഡ് വഴി തിരിഞ്ഞു പോകേണ്ടതാണ്.
എന്ന്, അസിസ്റ്റന്റ് എഞ്ചിനീയർ
( പൊതുമരാമത്ത് വകുപ്പ് പാലങ്ങൾ വിഭാഗം, മഞ്ചേരി )
