Flash News

Nattu Media

മാലിന്യ നിക്ഷേപപെട്ടി സ്ഥാപിച്ചു


കൂളിമാട് :-അക്ഷര കൂളിമാട്  കൂളിമാട് പാലത്തിനടിയിൽ മാലിന്യ നിക്ഷേപ പെട്ടി സ്ഥാപിച്ചു.കൂളിമാട് മപ്രം പാലത്തിന്റെ വരവോട് കൂടി കെ ഫൈവ് സ്ട്രീറ്റ് ആയി തെരുവ് കച്ചവടം, സായാഹ്ന സഞ്ചാരികളുടെയും, ഭക്ഷണപ്രിയരുടെയും പറുദീസ ആയി മാറിയ കൂളിമാട്. പലപ്പോഴും മാലിന്യനിക്ഷേപത്തിന് ഒരു ശാശ്വത പരിഹാരം എന്ന പൊതു ജനങ്ങളുടെയും, യാത്രക്കാരുടെയും ആഗ്രഹങ്ങൾക്ക് ചിറക് നൽകിയിരിക്കുകയാണ് അക്ഷര കൂളിമാട്.
ചടങ്ങ് വാർഡ് മെമ്പർ കെ എ. റഫീഖ് ഉദ്ഘാടനം നിർവഹിച്ചു. അക്ഷര വായനശാല പ്രസിഡന്റ്‌ ഇ. മുജീബ്, സി. അലി, ഇ. കുഞ്ഞോയി എന്നിവർ സംബന്ധിച്ചു.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)