Flash News

Nattu Media

പുളിശ്ശീരി-ആണാട്ട് വേദ്യവ്യാസന്‍ റോഡ് പൊതുജനങ്ങള്‍ക്കായി തുറന്ന് നല്‍കി


എടവണ്ണപ്പാറ : തീരദേശ റോഡുകളുടെ പുനരുദ്ധാരണ പദ്ധതിയില്‍ 71 ലക്ഷം രൂപ ചെലവഴിച്ചു പൂര്‍ത്തീകരിച്ച പുളിശ്ശേരി ആണാട്ട് റോഡിന്റെ പുതിയ നാമകരണം ചെയ്ത വേദവ്യാസന്‍ റോഡ് ഓണ്‍ലൈന്‍ ഉദ്ഘാടനം ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാന്‍ നിര്‍വഹിച്ചു. ടി.വി. ഇബ്രാഹിം എം.എല്‍.എ അധ്യക്ഷത വഹിച്ചു. ചാലിയപ്രം ഗവണ്‍മെന്റ് ഹൈസ്‌കൂളില്‍ പ്രൊജക്ടര്‍ വെച്ച് പരിപാടി തല്‍സമയം പ്രദര്‍ശിപ്പിച്ചു. വേദിയില്‍ ശിലാഫലകം അനാച്ഛാദനം ചെയ്ത് ടി.വി. ഇബ്രാഹിം എം.എല്‍.എ ചടങ്ങ് ഉദ്ഘാടനം ചെയ്തു.


പഞ്ചായത്ത് പ്രസിഡന്റ് സി.വി.സക്കറിയ അധ്യക്ഷത വഹിച്ചു. ഹാര്‍ബര്‍ എഞ്ചിനീയറിംഗ് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ തഹ്‌സീന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വേദ്യവ്യാസന്‍ റോഡ് നാടമുറിച്ചും, നാമകരണ ചെയ്ത ബോര്‍ഡ് നീക്കിയും എം.എല്‍.എ. പൊതുജനങ്ങള്‍ക്കായി തുറന്ന് കൊടുത്തു. നാട്ടുകാര്‍ ഉത്സാവാഘോഷമാക്കിയ റോഡ് ഉദ്ഘാടനത്തില്‍ പായസ വിതരണവും നടത്തി. 
വൈസ് പ്രസിഡന്റ് ശരീഫ ചിങ്ങംകുളത്തില്‍, വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ റഫീഖ് അഫ്‌സല്‍, ക്ഷേമകാര്യ ചെയര്‍പേഴ്‌സണ്‍ ആയിഷ മാരാത്ത്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ തറമ്മല്‍ അയ്യപ്പന്‍കുട്ടി, ജില്ലാ പഞ്ചായത്ത് മെമ്പര്‍ സുഭദ്രാശിവദാസന്‍, ബ്ലോക്ക് മെമ്പര്‍ പി.അബൂബക്കര്‍, പഞ്ചായത്ത് മെമ്പര്‍മാരായ മലയില്‍ അബ്ദുറഹ്‌മാന്‍ മാസ്റ്റര്‍, സി.പി.ബഷീര്‍ മാസ്റ്റര്‍, കെ.പി. മൂസക്കുട്ടി, സരോജിനി, ജമീല, ഷമീന, കോമളം, സുഹറ, ഹാര്‍ബര്‍ എഞ്ചിനീയറിംഗ് ഓവര്‍സിയര്‍ കെ.അനൂപ്, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളായ വി.രാജഗോപാലന്‍ മാസ്റ്റര്‍, മുജീബ് മോട്ടമ്മല്‍, ജൈസല്‍ എളമരം, വാര്‍ഡ് യു.ഡി.എഫ്. ചെയര്‍മാന്‍ എം.മാധവന്‍, കണ്‍വീനര്‍ മുഹ്‌സിന്‍മണ്ണാടിയില്‍, എ.കെ.ഉണ്ണികൃഷ്ണന്‍ മാസ്റ്റര്‍, സേതുമാധവന്‍, മുണ്ടംപറമ്പില്‍ ഉണ്ണികൃഷ്ണന്‍, രാധാകഷ്ണന്‍ വടക്കെടത്ത്, വികാസ് തടത്തില്‍, അബ്ദുള്ള അവുഞ്ഞിക്കാട്, ജാഫര്‍മങ്ങാട്ടുപറമ്പന്‍, പി.സി.കരീം എന്നിവര്‍ പങ്കെടുത്തു.



Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)