Flash News

Nattu Media

ചെറുവാടിയിൽ ഫോറെസ്റ്റ് ഭൂമി കയ്യേറി മതിൽ കെട്ടി ഹയർ സെക്കന്ററി അധ്യാപകൻ




ചെറുവാടി
: പീടികപാറ സെക്ഷന് കീഴിലുള്ള ചെറുവാടി അൽ ബനാത്തിന്റെ  അടുത്തുള്ള ഫോറെസ്റ്റ് ഭൂമിയിൽ ആണ് ശിഹാബ് സ്രാമ്പിക്കൽ എന്ന 
ഹയർ സെക്കന്ററി അധ്യാപകൻ മതിൽ കെട്ടിയതെന്നും ഫീൽഡ് സർവ്വേയുടെ ഭാഗമായി പോയപ്പോൾ ആണ് ശ്രദ്ധയിൽ പെട്ടെതെന്നും അപ്പോൾ തന്നെ സ്വന്തം ചിലവിൽ അത് പൊളിച്ചു മാറ്റാൻ നിർദേശിക്കുകയും പൊളിച്ചുമാറ്റിയില്ലെങ്കിൽ കേസ് എടുക്കേണ്ടി വരും എന്ന് പറയുകയും ചെയ്തതായി ഫോറെസ്റ്റ് ഉദ്യോഗസ്ഥർ പറഞ്ഞു .

20 മീറ്ററോളം ആണ് മതിൽ കെട്ടിയത് .മതിൽ പൂർണ്ണമായും അധ്യാപകന്റെ ചിലവിൽ പൊളിച്ചു നീക്കിയിട്ടുണ്ട് .സർക്കാരിന് നഷ്ടം വരുത്താത്തത്  കൊണ്ട് കേസ് എടുത്തിട്ടില്ലെന്നും വനം വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.
അതെ സമയം ഫോറെസ്റ്റ് ഭൂമിയാണെന്ന കാര്യം തനിക്ക് അറിയാതെയാണ് മതിൽ കിട്ടിയതെന്ന് അധ്യാപകൻ ശിഹാബ് സ്രാമ്പിക്കൽ പറഞ്ഞു .

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)