കരിപ്പൂരിൽ നടക്കുന്ന മുജാഹിദ് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി മുക്കം ഇസ്‌ലാഹി സെന്ററിൽ വെച്ച് സൗഹൃദ സായാഹ്നം സംഘടിപ്പിച്ചു... വിവിധ മത രാഷ്ട്രീയ സാമൂഹിക സന്നദ്ധ മേഖലകളിലെ പ്രമുഖർ പങ്കെടുത്തു..
വിശ്വമാനവികത എന്ന പ്രമേയത്തിൽ നടന്ന ചർച്ചയിൽ സി കെ കാസിം (മുസ്‌ലിം ലീഗ് ), അഡ്വ.മുഹമ്മദ് ദിഷാൽ (യൂത്ത് കോൺഗ്രസ് ), കെ ടി ബിനു (സി പി ഐ എം )
ശംസുദ്ധീൻ ചെറുവാടി (വെൽഫയർ പാർട്ടി )ഗോൾഡൻ ബഷീർ (ആർ ജെ ഡി ) വി പി ഷൌക്കത്തലി (ജമാഅത്തെ ഇസ്ലാമി ) അബ്ദുറഷീദ് കാസിമി (കെ എൻ എം )ഇഎം തിയാസ് തിരുവമ്പാടി (വിസ്ടോം യൂത്ത് ) ഫസൽ ബാബു (പ്രസ്സ് ക്ലബ് മുക്കം ) വി അബ്ദുറഷീദ് മാസ്റ്റർ (പ്രിൻസിപ്പൽ എം എ എം ടി ടി ഐ മുക്കം ) ബാബു എള്ളങ്ങൽ ( എന്റെ മുക്കം സന്നദ്ധ സേന )എം ടി അസ്‌ലം (വ്യാപാരി വ്യവസായി ഏകോപന സമിതി ) എം കെ സിദീഖ് (വ്യാപാരി സമിതി ) ഡോ. ഷബീബ് പി കെ വിഷയവതരണം നടത്തി. ഡോ. ഒ സി അബ്ദുൽ കരീം ചർച്ചയിലെ മോഡറേറ്റരായിരുന്നു. ചടങ്ങിൽ ഷൈജൽ കക്കാട് സ്വാഗതവും ഐ പി ഉമ്മർ നന്ദിയും പറഞ്ഞു..
